കൈക്കൂലി: മെഡി. കൗണ്‍സില്‍ പിരിച്ചുവിടും

എംസിഐ ചീഫ് കേതന്‍ ദേശായിയെ അഴിമതി കുറ്റത്തിന് സിബിഐ അറസ്റ്റുചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഏഴംഗ സമിതിക്ക് കൗണ്‍സിലിന്റെ താത്കാലിക ചുമതല നല്‍കാനും തീരുമാനമായിട്ടുണ്ട്.
അതിനിടെ അഴിമതിക്കേസില്‍ അറസ്റ്റിലായ കേതന്‍ ദേശായ് തല്‍സ്ഥാനം രാജിവച്ചു. എംസിഐ വൈസ് പ്രസിഡന്റ് പി.സി. കേശവന്‍കുട്ടി നായര്‍ക്കാണ് ദേശായ് രാജിക്കത്തു നല്‍കിയത്. ഇതു സ്വീകരിക്കുമെന്നു കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ഗുലാം നബി ആസാദ് അറിയിച്ചു.
ചട്ടം ലംഘിച്ച് പഞ്ചാബിലെ മെഡിക്കല്‍ കോളെജിന് അംഗീകാരം നല്‍കാന്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയതിനാണ് ദേശായി അറസ്റ്റിലായത്.












Click it and Unblock the Notifications