Get Updates
Get notified of breaking news, exclusive insights, and must-see stories!

അണക്കെട്ട് സുരക്ഷാബില്ലിന് അംഗീകാരം

Mullaperiyar Dam
ദില്ലി: രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ബില്ലിന്റെ കരടിന് വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഡാം സുരക്ഷ സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ഏകീകൃത ചട്ടങ്ങളുണ്ടാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ച് കേരളം ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് ശക്തിപകരുന്നതായിരിക്കും ഈ ബില്ലെന്ന് വിലയിരുത്തപ്പെടുന്നു.'അണക്കെട്ട് സുരക്ഷാബില്‍ 2010' എന്ന ബില്ല് ജലവിഭവമന്ത്രാലയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

2007ല്‍ ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ സര്‍ക്കാറുകള്‍ അണക്കെട്ട്‌സുരക്ഷ സംബന്ധിച്ച് നിയമനിര്‍മാണം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍ക്കാറിന്റെ നിയമനിര്‍മാണം. 2006ല്‍ മുല്ലപ്പെരിയാറിനെക്കൂടി ഉള്‍പ്പെടുത്തി അണക്കെട്ട് സുരക്ഷാ അതോറിറ്റി രൂപവത്കരിക്കാന്‍ കേരളവും നിയമനിര്‍മാണം നടത്തിയിരുന്നു. പുതിയ നിയമം സുരക്ഷാഭീഷണി നേരിടുന്ന എല്ലാ അണക്കെട്ടുകള്‍ക്കും സ്വീകാര്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായകമാവും.

സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല സംസ്ഥാനങ്ങള്‍ക്ക് തന്നെ നല്‍കുന്നതാവും പുതിയ നിയമം. പുതിയ അണക്കെട്ടുകള്‍ നിര്‍മ്മിയ്ക്കുമ്പോള്‍ പാലിയ്‌ക്കേണ്ട സുരക്ഷാ നിബന്ധനകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയേക്കും. വാര്‍ത്താ വിതരണ മന്ത്രി അംബികാ സോണിയാണ് കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+