പ്രമോദ് മുത്തലിക്കിനെ ബിജെപി കൈവിട്ടു
ബാഗ്ലൂര്‍: ശ്രീരാമസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒളിഞ്ഞും പതുങ്ങിയും സഹായസഹകരണങ്ങള്‍ നല്‍കിയ കര്‍ണാടക ബിജെപി നേതൃത്വം ഒടുവില്‍ പ്രമോദ് മുത്തലിക്കിനെ കൈവെടിയുന്നു.
കലാപം നടത്താന്‍ കൈക്കൂലി വാങ്ങുന്ന പ്രമോദ് മുത്തലികിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ബിജെപി കളം മാറ്റിച്ചവിട്ടിയത്. മുത്താലിക്കിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ പറയുന്നത്.
മംഗലാപുരം പബ് ആക്രമണം മുതല്‍ കഴിഞ്ഞ പ്രണയദിനത്തില്‍വരെ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത് യെദ്യൂരപ്പ സര്‍ക്കാറിന്റെ അനുഗ്രഹാശിസ്സുകളോടും കൂടിയാണെന്നാണ് പറയപ്പെടുന്നത്.
എന്തായാലും പ്രമോദ് കുടുങ്ങിയിരിക്കുന്ന പ്രശ്‌നം സര്‍ക്കാറിനെ ബാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്, മുത്തലിക്കുമായി സര്‍ക്കാറിന് യാതൊരു വിധത്തിലുള്ള ബന്ധവുമില്ല. എനിക്ക് പ്രമോദ് മുത്തലിക്കിനെ മാധ്യമങ്ങളില്‍ നിന്നും കേട്ടുള്ള പരിചയം മാത്രമാണുള്ളത്- യെദ്യൂരപ്പ വ്യക്തമാക്കി.
ഇതിനിടെ മതത്തിന്റെ പേരില്‍ രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications