കോണ്‍ഗ്രസിനെ കൈവിട്ടു; ഖുശ്ബു ഡിഎംകെയിലേക്ക്

വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിലുണ്ടായ നിമയക്കുരുക്കുകളില്‍ നിന്ന് ഖുശ്ബു ഈയിടെയാണ് മോചിതയായത്. 2005ലുണ്ടായ കേസില്‍ സുപ്രീം കോടതി വിധിയാണ് നടിയുടെ രക്ഷയ്‌ക്കെത്തിയത്. ഇതിന് ശേഷമാണ് രാഷ്ട്രീയത്തില്‍ ചേരാനുള്ള ആഗ്രഹം നടി വെളിപ്പെടുത്തിയത്.
നേരത്തെ കോണ്‍ഗ്രസില്‍ ചേരുമെന്ന സൂചനകളാണ് ഖുശ്ബുവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നത്. താനും കുടുംബവും ഗാന്ധി കുടുംബത്തിന്റെ കടുത്ത ആരാധകരാണെന്നും താരം അന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസാണ് മികച്ച പാര്‍ട്ടിയെന്നും കുടുംബം മുഴുവന്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്യാറുള്ളതെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ കോണ്‍ഗ്രസിനെ വിട്ട് ഡിഎംകെയെ പുണരുന്നതിന് പിന്നിലുള്ള കാരണമെന്തെന്ന് ഖുശ്ബു വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications