മുകയും ബധിരയുമായ കുട്ടിയെ പീഡിപ്പിച്ചു
റൂര്‍ക്കല: മൂകയും ബധിരയുമായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അമ്പതുകാരനെ പൊലീസ് അറസ്റ്റുചെയ്തു.
ഒറീസയിലെ സുന്ദര്‍ഗഡ് ജില്ലയിലെ പത്തുവയസ്സുള്ള പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. കുര ടിര്‍ക്കിയെന്നയാള്‍ കുട്ടിയെ സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുപോയാണ് മാനഭംഗപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തിയ കുട്ടി ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ രക്ഷിതാക്കള്‍ കുട്ടിയെ റൂര്‍ക്കല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കിയിരിക്കുകയാണ്. അറസ്റ്റിലായ കുറ്റവാളിയെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications