ബാങ്കിങ് ജോലികള്‍ ഇസ്ലാം വിരുദ്ധം: സെമിനാരി
ലഖ്‌നൊ: സ്ത്രീകള്‍ ജോലിചെയ്യുന്നതിനെതിരെ ഫത് വ പുറപ്പെടുവിച്ച് വിമര്‍ശനം നേരിട്ട ദാറുല്‍ ഉലൂം ദിയോബന്ദ് സെമിനാരി വീണ്ടും ഫത് വ പുറപ്പെടുവിച്ചിരിക്കുന്നു. ഇത്തവണ ബാങ്കിങ് ജോലികള്‍ക്കെതിരെയാണ് ഫത് വ.
ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍ ഒന്നുമില്ല മുസ്ലീം സമുദായത്തില്‍പ്പെട്ട ആരും ബാങ്കിങ് ജോലി ചെയ്യരുതെന്നാണ് ഫത് വയില്‍ പറയുന്നത്. സമുദായാംഗങ്ങള്‍ ബാങ്കില്‍ ജോലി ചെയ്യരുത് എന്നും മദ്യവുമായി ബന്ധപ്പെട്ട ഒരു കമ്പനികളിലും പ്രവര്‍ത്തിക്കരുത് എന്നും ഇതില്‍ പറയുന്നു.
പലിശ എഴുതുന്നത് ഉള്‍പ്പെടെയുള്ള ബാങ്ക് ജോലികള്‍ ഇസ്ലാമിന് വിലക്കപ്പെട്ടതാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ശരീയത് നിയമം മൂലം ഹറാമാണ്. പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഇസ്ലാമികമല്ലെന്നാണ് നിയമം.
സെമിനാരിയിലെ മൂന്നംഗ ബഞ്ച് ആയ മുഫ്തി ഇ കരം ആണ് ഫത്‌വ പുറപ്പെടുവിച്ചത്.സെമിനാരിയുടെ വെബ്‌സെറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫത്‌വയില്‍, പലിശ വാങ്ങുകയോ നല്‍കുകയോ ചെയ്യുന്ന കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മദ്യ കമ്പനികള്‍ തുടങ്ങിയവയുടെ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുത് എന്നും പറയുന്നുണ്ട്.












Click it and Unblock the Notifications