കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ സ്വര്‍ണം തരുന്ന യന്ത്രം

  • By Lakshmi
Google Oneindia Malayalam News

Gold
അബുദബി: പണമെടുക്കുന്ന യന്ത്രത്തിന് പിന്നാലെ സ്വര്‍ണമെടുക്കാനും യന്ത്രം. അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലിലാണ് ഗോള്‍ഡ് വെന്റിങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് യന്ത്രത്തിന്റെ ഉത്ഘാടനം നടത്തിയത്.

ഗോള്‍ഡ് ടു ഗോ എന്ന പേരിലുള്ള ഈ യന്ത്രത്തില്‍ നിന്ന് എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നതു പോലെ ആവശ്യക്കാര്‍ക്ക് സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടികളും എടുക്കാന്‍ കഴിയും. - വീഡിയൊ കാണൂ.

ഏഷ്യക്കാര്‍ക്ക് സ്വര്‍ണത്തോടുള്ള പ്രിയം മനസ്സിലാക്കിയാണ് പുതിയ ഗോള്‍ഡ് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ഒന്ന്, അഞ്ച്, പത്ത് ഗ്രാമുകളുടെ സ്വര്‍ണ്ണക്കട്ടികളും സ്വര്‍ണ നാണയങ്ങളും എടുക്കാന്‍ സാധിക്കും.

സുവര്‍ണ സേവനം(ഗോള്‍ഡന്‍ സര്‍വീസ്) എന്നാണ് ഹോട്ടല്‍ അധികൃതര്‍ ഈ സേവനത്തെ വിശേഷിപ്പിക്കുന്നത്.

യന്ത്രത്തില്‍ ഉള്ള വെബ്‌സൈറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വില മെഷീന്റെ ഉപയോക്താക്കളെ അറിയിക്കുന്നതിനൊപ്പം മെഷീനിലെ വില യഥാസമയത്ത് മാറ്റി കാണിയ്ക്കുകയുംചെയ്യും.

എല്ലാ 10 സെക്കന്‍ഡിലുമാണ് വില സംബന്ധിച്ച അപ്‌ഡേറ്റ് ഉപയോക്താക്കളില്‍ എത്തിക്കുന്നത്. ജര്‍മ്മന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയാണ് യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X