വ്യാജഇടതരും മാധ്യമങ്ങളും കൈകോര്‍ക്കുന്നു: പു.ക.സ
തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം.
മാധ്യമങ്ങള്‍ വികസന വിരോധികളായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സമ്മേളനത്തിലെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്‌കരിക്കുന്നതിന് വലതുപക്ഷ മാധ്യമങ്ങളും മതമൗലിക വാദികളും വ്യാജ ഇടതുപാര്‍ട്ടികളും കൈകോര്‍ക്കുന്നു.
എച്ച്എംടി ഭൂമി ഇടപാടില്‍ വിവാദമുണ്ടാക്കിയ അതേ മാധ്യമങ്ങള്‍ തന്നെയാണ് കിനാലൂരിലും ദുഷ്പ്രചാരണം നടത്തുന്നത്- പു.ക.സ റിപ്പോര്‍ട്ടില്‍ പറയുന്നു.
വലതുപക്ഷ മാധ്യമങ്ങള്‍ക്ക് മതമൗലികവാദികളും ഇടതുപക്ഷമെന്ന വ്യാജേന പ്രവര്‍ത്തിക്കുന്നവരും കൂട്ടുനില്‍ക്കുന്നു. വ്യാജ ഇടതുപക്ഷവും വലതുപക്ഷവും മാധ്യമങ്ങള്‍ക്കൊപ്പം ചേര്‍ന്ന് വികസനം തടസ്സപ്പെടുത്തുകയാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.












Click it and Unblock the Notifications