കിനാലൂര്‍: പിണറായി പോയത് ഉഷ സ്കൂള്‍ കാണാന്‍

കിനാലൂരില്‍ നാലുവരി പാതയ്ക്കു സര്‍വേ തുടങ്ങുന്നതിനു മുന്നോടിയായി മാര്‍ച്ച് 20 ന് പിണറായി വിജയന് കിനാലൂര്‍ സന്ദര്‍ശിച്ചതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് യൂത്ത്ലീഗ് ആവശ്യപ്പെട്ടിരുന്നു.
ഇതിനുള്ള മറുപടിയായാണ് അന്നത്തെ വാര്‍ത്തയും പി.ടി ഉഷയോടൊപ്പമുള്ള ഫോട്ടോയും സഹിതം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്.
എം.ദാസന് മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് എന്‍ജിനിയറിംഗ് കോളെജിന് തറക്കല്ലിടാന്‍ ഉള്ള്യേരിയില്‍ എത്തിയതായിരുന്നു പിണറായിയെന്നാണ് ദേശാഭിമാനി പറയുന്നത്. അദ്ദേഹം വരുന്നതറിഞ്ഞ് സ്്കൂള്‍ സന്ദര്‍ശിക്കാന്‍ പി.ടി ഉഷ ക്ഷണിയ്ക്കുകയായിരുന്നുവത്രേ.
വൈകീട്ട് നാലിനു ചടങ്ങ് കഴിഞ്ഞയുടന്‍ ഉഷയും ഭര്‍ത്താവ് ശ്രീനിവാസനും പിണറായിയെ നേരില്‍ കണ്ടും അഭ്യര്‍ഥിച്ചു. തുടര്‍ന്നു ചടങ്ങിനെത്തിയ അതേ കാറില്‍ പ്രാദേശിക നേതാക്കളോടൊപ്പമാണു പിണറായി കിനാലൂരിലെ പി.ടി സ്കൂള്‍ ഓഫ് അത്ലറ്റിക്സ് സന്ദര്‍ശിച്ചത്.
സ്കൂളിലെത്തിയ പിണറായി കായികതാരങ്ങളെ പരിചയപ്പെട്ടശേഷം അവരുടെ ജിംനേഷ്യം,താമസ സ്ഥലം, ഗ്രൗണ്ട് തുടങ്ങിയവയെല്ലാം കണ്ടു. ഉഷയുടെ നിര്‍ബന്ധത്തിനു വഴങ്ങി ലഘുഭക്ഷണം കൂടി കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നും പാര്‍ട്ടി പത്രം വിശദീകരിക്കുന്നു.
സന്ദര്‍ശനം രഹസ്യമായിരുന്നില്ലെന്നും പിണറായി എവിടെയെല്ലാം പോയി എന്നതിന് അമൃതാചാനല് പ്രതിനിധികള്‍ സാക്ഷികളാണെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications