Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്: കരുണാകരനും ചാണ്ടിയും ഒന്നിക്കുന്നു

K Karunakaran
തിരുവനന്തപുരം: ആസന്നമായ യൂത്ത് കോണ്‍ഗ്രസ് -കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടി വിഭാഗത്തിനൊപ്പം നിലയുറപ്പിയ്ക്കാന്‍ പാര്‍ട്ടിയിലെ കരുണാകരന്‍ അനുകൂലികള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഒരു കാലത്ത് ബന്ധവൈരികളായിരുന്ന എ ഗ്രൂപ്പിനൊപ്പം നില്‍ക്കാനാണ് കരുണാകരന്‍ ഗ്രൂപ്പിന്റെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും പുതിയ ബാന്ധവം തുടര്‍ന്നേക്കും.

കരുണാകര പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ ഈ സന്ദേശം പാര്‍ട്ടിയുടെ താഴേത്തട്ടിലേയ്ക്കും കൈമാറിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി വിഭാഗത്തിനൊപ്പം നില്‍ക്കാന്‍ പത്മജയുടെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പ് യോഗത്തില്‍ ഏകദേശ ധാരണയായിരുന്നു.

നേരത്തെ കരുണാകരന്‍ അസുഖം ബാധിച്ച് കിടന്നിരുന്ന സമയത്ത് ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആണ് ഉമ്മന്‍ ചാണ്ടി ലീഡറെ കണ്ടതെന്ന് വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടി അത് നിഷേധിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്ന തരത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ വീതം വെയ്ക്കുകയാണെന്ന് ആരോപിച്ച് കരുണാകരന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിനൊപ്പം നില്ക്കാന്‍ കരുണാകരന്‍ നീക്കം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+