ജീവനക്കാരന്‍ ചര്‍ദ്ദിച്ചു;ക്ഷേത്രത്തില്‍ പുണ്യാഹം
വൈക്കം: മദ്യപിച്ച ജീവനക്കാര്‍ ചര്‍ദ്ദിച്ച് വൃത്തിഹീനമാക്കിയതിനെത്തുടര്‍ന്ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തി.
ക്ഷേത്രത്തിലെ ജീവനക്കാരനായ വൈക്കം സ്വദേശി ടി വിജയനാണ് ബുധനാഴ്ച ദീപാരാധനയ്ക്കുശേഷം മദ്യപിച്ച് ലക്കുകെട്ട് നാലമ്പലത്തിനുള്ളില്‍ ചര്‍ദ്ദിച്ചത്. ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം പൂജമുടങ്ങി. പുണ്യാഹത്തിനുശേഷമാണു വീണ്ടും ക്ഷേത്രച്ചടങ്ങുകള്‍ ആരംഭിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്ന ഹിതപരിശോധനയില്‍ യൂണിയന്റെ വിജയം ആഘോഷിച്ച് മദ്യപിച്ചതായിരുന്നുവത്രേ വിജയന്‍. ക്ഷേത്രത്തിലെ പാത്രം കഴുകുന്ന ജോലിക്കാരനാണ് ഇയാള്‍. വിജയനെ വൈക്കം അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തു.
ക്ഷേത്രത്തിനടുത്തു വടക്കേ കൊട്ടാരത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു മദ്യസല്‍ക്കാരമെന്നാണ് കേള്‍ക്കുന്നത്. സംഭവത്തില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചിട്ടുണ്ട്.
ജീവനക്കാര്‍ പലരും ക്ഷേത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ മദ്യപാനം നടത്തുന്നതും മദ്യപിച്ച് ക്ഷേത്രത്തിലെത്തുന്നതും പതിവാണെന്നു ഭക്തര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications