കൂടിക്കാഴ്ചയ്ക്ക് ഷാജഹാന്; പറ്റില്ലെന്ന് വിഎസ്

മുഖ്യമന്ത്രിക്കെതിരേ നടത്തിയ പരസ്യപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സി-ഡിറ്റ് ഷാജഹാനു നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഷാജഹാന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയത്.
പിന്നീടാകട്ടെ എന്നുപറഞ്ഞ് വിഎസ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് സൂചന. ക്ലിഫ് ഹൗസില്‍വച്ച് മുവിഎസിനെ കാണാനാണു ഷാജഹാന് ശ്രമിച്ചത്. ഷാജഹാനോട് നേരിട്ട് ഫോണില്‍ സംസാരിക്കാനും വിഎസ് തയ്യാറായില്ല. പേഴ്സണല്‍ സ്റ്റാഫാണ് സംസാരിച്ചത്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഡിസൈന്‍ ആന്റ് ഇമേജ് ടെക്നോളജി (സി ഡിറ്റ്)യില്‍ വെബ്സര്‍വീസ് ടീം ലീഡറാണ് ഇപ്പോള്‍ ഷാജഹാന്.
വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. പാര്‍ട്ടി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന് സിപിഎം പുറത്താക്കുകയായിരുന്നു. ഇത്തവണ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പ്രത്യേക താല്പര്യമെടുത്താണ് ഷാജഹാനെ സി ഡിറ്റില്‍ നിയമിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറുന്നതിന് പാര്‍ട്ടി വിലക്കുണ്ടായിരുന്നെങ്കിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഷാജഹാന് സമ്പൂര്‍ണ സ്വാഗതമാണ് എപ്പോഴുമുണ്ടായിരുന്നത്. ഇത് പലപ്പോഴും വാര്‍ത്തകള്‍ക്ക് വകയാകുകയും ചെയ്തിരുന്നു.
എന്നാല്‍ അടുത്തകാലത്ത് ഇരുവരും തമ്മിലിടഞ്ഞു. വി.എസ് അധികാരത്തില്‍ തുടരുന്നതിനു വേണ്ടി മുന്‍ നിലപാടുകളില്‍ നിന്നു മാറുന്നുവെന്ന് ഷാജഹാന് പരസ്യ വിമര്‍ശനം ഉന്നയിച്ചത് വിഎസിന് രുചിച്ചില്ല. ചില മാസികകള്‍ക്കും ചാനലുകള്‍ക്കും നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഡിറ്റ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കുകയും ചെയ്തു.
പാര്‍ട്ടി നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയാണ് ഈ നിര്‍ദശം നല്‍കിയത്. മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികളുമായി തിരക്കിലാണെന്ന് കാണിച്ചാണ് ഷാജഹാന്റെ അഭ്യര്‍ത്ഥന മുഖ്യമന്ത്രിയുടെ ഓഫീസ് നിരസിച്ചത്.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications