Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികപീഡനം:കമിതാക്കള്‍ക്ക് 125 വര്‍ഷം തടവ്

Court Order
വാഷിങ്ടണ്‍: രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പെടെ ഒട്ടേറെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുഎസ് പൗരന് 125 വര്‍ഷം തടവുശിക്ഷ.

32കാരനായ സ്റ്റീഫന്‍ ക്വിക്കിനെയാണ് കോടതി ദീര്‍ഘകാല തടവിന് ശിക്ഷിച്ചിരിക്കുന്നത്. ക്വിക്കും കാമുകിയും ചേര്‍ന്നായിരുന്നു പീഡനങ്ങള്‍ നടത്തിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയ ദൃശ്യങ്ങളും ഇയാള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.

ക്വിക്കിന്റെ കാമുകി സാമന്ത ലൈറ്റും കുറ്റക്കാരിയാണെന്ന് കോടിത കണ്ടെത്തി. കാമുകനുള്ള അതേശിക്ഷ തന്നെയാണ് സാമന്തയ്ക്കും വിധിച്ചത്. വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ക്വിക്കും സാമന്തയും പറഞ്ഞു.

എന്നാല്‍ അപ്പീല്‍പോയതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്നാണ് യുഎസിലെ നിയമവിദഗ്ധര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ദമ്പതികളെന്നാണ് പീഡനത്തിനിരയായ ഒരു കുട്ടിയുടെ മാതാവ് ഇവരെ വിശേഷിപ്പിച്ചത്.

മൂന്നു വയസ്സുകാരിയുടെ പരാതിയെത്തുടര്‍ന്ന് 2009 മാര്‍ച്ചിലാണ് ക്വിക്കിനെയും സാമന്തയെയും പൊലീസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ടുമാസത്തിനും ആറു വയസ്സിനുമിടയല്‍ പ്രായമുള്ള നാലുകുട്ടികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുള്ള വീഡിയോ ടേപ്പും പൊലീസ് കണ്ടെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+