കിനാലൂര്‍: ജുഡീഷ്യല്‍ അന്വേഷണം വേണം

വ്യവസായ വികസനത്തിന്റെ പേരില്‍ കിനാലൂരില്‍ പുതിയ നാലുവരിപ്പാത നിര്‍മ്മിക്കേണ്ട സാഹചര്യമില്ലെന്നും രമേശ് പറഞ്ഞു. കിനാലൂരില്‍ യുഡിഎഫ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
കിനാലൂരില്‍ എന്ത് വ്യവസായമാണ് വരാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. വികസനം ജനങ്ങള്‍ക്കെതിരാകരുത്.നാലുവരിപ്പാതയ്ക്ക് യുഡിഎഫ് എതിരല്ല. എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന യാത്രാ സൗകര്യത്തിന് ആവശ്യമുള്ള സ്ഥലങ്ങളിലാണ് നാലുവരിപ്പാത നിര്‍മ്മിക്കേണ്ടത്.
വ്യവസായ പാര്‍ക്ക് വരുമെന്നു പറയുന്ന വ്യവസായ മന്ത്രിക്കു പോലും അതിനാധാരമായ വസ്തുതകള്‍ നിശ്ചയമില്ല. എന്തു വിലകൊടുത്തും നാലുവരിപ്പാത നിര്‍മ്മിക്കുമെന്ന എളമരം കരീമിന്റെ പ്രസ്താവന നടപ്പിലാവില്ല.
വ്യവസായ മന്ത്രിയെന്ന നിലയില്‍ ജനങ്ങളെ പരിഹസിക്കുന്നത് കരിം നിര്‍ത്തണം. കരിം അഭിനവ ബുദ്ധദേവ് ഭട്ടാചാര്യയാകാന്‍ ശ്രമിക്കുകയാണ്-രമേശ് ആരോപിച്ചു.
കിനാലൂര്‍ ഏഴുകണ്ടിയില്‍ നടന്ന ധര്‍ണയില്‍ ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications