ആദിശങ്കരനെക്കുറിച്ച് ലാലിന് എന്തറിയാം? അഴീക്കോട്

സംസ്‌കൃത സര്‍വകലാശാല നല്‍കിയ ഡിലിറ്റ് ബിരുദം സ്വീകരിച്ച മോഹന്‍ലാലിനോട് ശങ്കരാചാര്യരെക്കുറിച്ച് പത്തുമിനിറ്റ് സംസാരിക്കാന്‍ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം അപ്പോഴേ നാടുവിട്ടുപോകുമായിരുന്നുവെന്ന് അഴീക്കോട് പറഞ്ഞു.
മോഹന്‍ലാലിന് ഡിലിറ്റ് നല്‍കിയത് സംസ്‌കൃത സര്‍വകലാശാല എങ്ങോട്ടു പോകുന്നുവെന്നതിന്റെ തെളിവാണ്. ഇത്തരം അസംബന്ധങ്ങള്‍ നടത്തുന്നവര്‍ ഭരിക്കുന്ന കാലത്തോളം ആ സര്‍വകലാശാലയിലേക്ക് ഞാന്‍ വരില്ലെന്ന് അവിടുത്തെ വൈസ് ചാന്‍സലര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. സംസ്‌കൃത പണ്ഡിതനായ എം.എച്ച്.ശാസ്ത്രിക്ക് ഒപ്പമാണ് ലാലിന് ഡിലിറ്റ് നല്‍കിയത്-അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മഹാനായ സംസ്‌കൃത പണ്ഡിതനായ ശാസ്ത്രിയെ സര്‍വകലാശാല ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ശങ്കരാചാര്യര്‍ ജീവിച്ചിരുന്നെങ്കില്‍ സംസ്‌കൃത സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം വാങ്ങാനാകാതെ ദിവംഗതനാകേണ്ടിവന്നേനെ.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ആക്ടിംഗ് വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോള്‍ മാത്രമാണ് ജീവിതത്തില്‍ ആക്ട് ചെയ്തിട്ടുള്ളത്- അഴീക്കോട് പറഞ്ഞു. അന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയും ചിലര്‍ക്ക് ഡി ലിറ്റ് നല്‍കിയിരുന്നു. എന്നാല്‍ അതിലെല്ലാം എന്തെങ്കിലും അപാകയുള്ളതായി ഇന്നുവരെ ആരും പരാതി പറഞ്ഞിട്ടില്ല- അദ്ദേഹം ഓര്‍മ്മിച്ചു.












Click it and Unblock the Notifications