യുവതിയുടെ വീട്ടുമുറ്റത്ത് യുവാവിന്റെ ആത്മഹത്യ
വടകര: കോഴിക്കോട് വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ വീട്ടുമുറ്റത്ത് യുവാവ് തീകൊളുത്തി മരിച്ചു. വെള്ളിയാഴ്ചയാണ് വടകരയിലെ അഴിയൂരില്‍ സംഭവം നടന്നത്.
മലപ്പുറം സ്വദേശി ഷാജി(30)ആണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആശാരിപ്പണി ചെയ്യുന്ന ഷാജി കുഞ്ഞിപ്പള്ളിയിലെ ഒരു കടയില്‍ ജോലിയ്ക്കുന്ന നില്‍ക്കുന്ന അഴിയൂര്‍ സ്വദേശിനിയോട് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇവരുടെ ഭര്‍ത്താവ് നേരത്തേ മരിച്ചതാണ്.
എന്നാല്‍ യുവതി ഷാജിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ തയ്യാറായില്ല. പ്രണയാഭ്യര്‍ത്ഥന ശല്യമായപ്പോള്‍ ഒരിക്കല്‍ യുവതി ചോമ്പാല പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അന്ന് സ്റ്റേഷിനിലേയ്ക്ക് വിളിപ്പിച്ചെങ്കിലും ഷാജി ചെന്നില്ല.
ഇപ്പോള്‍ മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഇതറിഞ്ഞ ഷാജി വെള്ളിയാഴ്ച ഉച്ചയ്ക്ക് യുവതിയുടെ വീട്ടിലെത്തി വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി, വീട്ടുകാര്‍ വഴങ്ങുന്നില്ലെന്ന് വന്നപ്പോള്‍ ഭീഷണിപ്പെടുത്തി.
എന്നാല്‍ ഇത് ചെവിക്കൊള്ളാതെ വാതിലടച്ച് വീട്ടുകാര്‍ ഉള്ളിലേയ്ക്ക്് കയറിപ്പോയപ്പോള്‍ ഷാജി കയ്യില്‍ കരുതിയ മണ്ണെണ്ണ ദേഹത്തൊഴിച്ച് ത്ീകൊളുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചോമ്പാല പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications