കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ കത്തിയ്ക്കുമെന്ന് താലിബാന്‍

  • By Lakshmi
Google Oneindia Malayalam News

ഇസ്ലാമബാദ്: അമേരിക്കയെ കത്തിയ്ക്കുമെന്ന് പാക് തീവ്രവാദസംഘടനയായ താലിബാന്‍. ടൈം സ്‌ക്വയറില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് താലിബാന്‍ അമേരിക്കയെ ചുട്ടെരിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയതായി പുറത്തുവന്ന വീഡിയോ ടേപ്പിലാണ് അമേരിക്കയ്‌ക്കെതിരെയുള്ള താലിബാന്‍ ഭീഷണി. അമേരിക്കയെ തരിപ്പണമാക്കുന്നതാണ് തങ്ങളുടെ അജണ്ടയെന്ന് ടേപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്‌ഫോടനശ്രമം നടത്തിയത് തങ്ങളാണെന്ന് താലിബാന്റെ പ്രഖ്യാപനം ശരിയാണെങ്കില്‍ ടൈംസ് സ്‌ക്വയര്‍ സ്‌ഫോടനശ്രമം അമേരിക്കയ്‌ക്കെതിരായ ഇവരുടെ അജണ്ടയില്‍ ആദ്യത്തേതായിരിയ്ക്കണം. എന്നാല്‍ അല്‍ ക്വയ്ദയുടെ സഹായത്തോടെയാണ് താലിബാന്‍ സ്‌ഫോടനശ്രമം നടത്തിയതെന്നാണ് അമേരിക്കയിലെ സുരക്ഷാ വിഭാഗം വിലയിരുത്തുന്നത്.

അമേരിക്ക ഒട്ടും പ്രതീക്ഷിയ്ക്കാത്ത തരത്തിലുള്ള ആക്രമണശ്രമമായിരുന്നു ടൈംസ് സ്‌ക്വയറില്‍ നടന്നത്. ഇതിനിടെ അമേരിക്കയില്‍ അടുത്ത ഭീകരാക്രമണത്തിന് പാകിസ്താനില്‍ സന്നാഹമൊരുങ്ങുന്നതായി അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തിയിട്ടുണ്ട്.

താലിബാനും അല്‍ഖ്വെയ്ദയും അടക്കമുള്ള തീവ്രവാദ സംഘടനകളും ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പുകളും അമേരിക്കയെ പൊതുശത്രുവായാണ് കരുതുന്നതെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാകിസ്താനോട് നടപടിയെടുക്കാന്‍ നിര്‍ബന്ധിക്കുകയും ആവശ്യമായ സഹായം ചെയ്യുകയുമാണ് ഇതിനുള്ള പോംവഴിയെന്നും ബ്രൂസ് റീഡെല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X