കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പബ്, ബാര്‍: സമയം 2മണിവരെ നീട്ടിയേയ്ക്കും

  • By Super
Google Oneindia Malayalam News

Bar Dancers
ബാംഗ്ലൂര്‍: നഗരത്തിലെ പബുകളുടെ പ്രവര്‍ത്തനം സമയം കൂട്ടണമെന്ന ബാറുടമകളുടെയും പബ് ഉടമകളുടെയും പരാതിക്ക് ഉടന്‍ പരിഹാരം ലഭിക്കുമെന്ന് സൂചന.

വെളുപ്പിന് രണ്ട് മണിവരെ ബാറുകളും പബുകളും പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് ഇവരുടെ പരാതി പരിഗണിച്ച സംസ്ഥാന എക്‌സൈസ് മന്ത്രി ബി രേണുകാചാര്യ വ്യക്തമാക്കി.

നിലവില്‍, രാത്രി 11.30 വരെയാണ് ബാറുകള്‍ക്കും പബുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍, ലഹരിയുടെ സമയം പരിമിതപ്പെടുത്തുന്നത് ഐടി നഗരം ആഗോള നഗരമായി വളരുന്നതിന് വിഘാതമാവുമെന്നാണ് ബാറുടമകള്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നത്.

എന്തായാലും ഈ പരാതി പരിഗണിച്ച് സമയം ദീര്‍ഘിപ്പിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായി ചര്‍ച്ച നടത്തി എന്നും അനുകൂലമായ തീരുമാനം ഉടന്‍ പ്രതീക്ഷിക്കുന്നു എന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X