കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ കോള്‍സെന്ററുകള്‍ സായിപ്പിനെ കറക്കുന്നു

  • By Super
Google Oneindia Malayalam News

Call Centre
ബംഗ്ലൂര്‍ : ഇന്ത്യയിലെ കോള്‍സെന്റര്‍ ജീവനക്കാരുടെ ഇംഗ്ലീഷ് നിലവാരം കുറഞ്ഞതാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷുകാര്‍ക്കുപോലും മനസിലാവാത്ത ഇംഗ്ലീഷാണ് ഇവര്‍ പറയുന്നതെന്നാണ് ആരോപണം.

ഇംഗ്ലീഷ് സംസാരിക്കാന്‍ പരിശീലനം നല്‍കിയശേഷമാണ് ഇവരെ നിയമിക്കുന്നതെങ്കിലും ഇന്ത്യക്കാരുടെ ഇംഗ്ലീഷിന്റെ പകുതിഭാഗമേ വിദേശികള്‍ക്ക് മനസിലാകുന്നുള്ളൂ.

ലോകപ്രശസ്തമായ പല കമ്പനികളുടെയും പ്രശ്‌നപരിഹാരത്തിനും കമ്പനിയുമായി ബന്ധപ്പെടുന്നതിനും ഇന്ത്യയിലെ കോള്‍ സെന്ററിനെയാണ് ആശ്രയിക്കേണ്ടത്. വിളിക്കുന്ന ഉപഭോക്താവിന് കോള്‍ സെന്റര്‍ ഇന്ത്യയിലാണെന്ന് സൂചന പോലും ലഭിക്കില്ല.

എന്നാല്‍ കോള്‍ സെന്റര്‍ ജീവനക്കാരന്‍ അല്ലെങ്കില്‍ ജീവനക്കാരി സംസാരിച്ചു തുടങ്ങുമ്പോള്‍ത്തന്നെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്തല്ല കോള്‍സെന്റര്‍ എന്ന് ഉപഭോക്താവിനു മനസിലാകുന്നുണ്ടെന്ന് ബാരിടൊമലിന്‍, സുഹാസിനി തോമസ് എന്നിവര്‍ ചേര്‍ന്നെഴുതിയ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ഫോര്‍ കോള്‍ സെന്റേഴ്‌സ്' എന്ന പുസ്തകത്തില്‍ പറയുന്നു.

മാക്മില്ലന്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് ഡ്യൂക് ഓഫ് എഡിന്‍ബറോ ഇംഗ്ലീഷ് സ്പീക്കിങ് യൂണിയന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്

ഇരുവരും കോള്‍ സെന്റര്‍ ജീവനക്കാരായിരുന്നു സ്വന്തം അനുഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇവര്‍ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഒരുകാര്യം കേട്ടുകഴിയുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണവും ശബ്ദത്തിലുണ്ടാകുന്ന ഭാവങ്ങളും ഇംഗ്ലീഷുകാരന്റേതും ഇന്ത്യക്കാരന്റേതും വ്യത്യസ്തമാണ്.

എത്ര കൃത്യമായി ഇംഗ്ലീഷ് ഇച്ചരിച്ചാലും ഇന്ത്യക്കാരന്‍ പാളിപ്പോകുന്നത് ഭാവങ്ങളുടെ കാര്യത്തിലാണെന്ന് പുസ്തകത്തില്‍ പറയുന്നു. ഭാവങ്ങളും പ്രതികരണവും തികച്ചും ഇന്ത്യനായി പോകുമ്പോള്‍ വിദേശി അക്ഷരാര്‍ത്ഥത്തില്‍ അന്തം വിടുന്നു.

ഇത് വ്യാകരണം പഠിച്ചതുകൊണ്ടോ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിച്ചതുകൊണ്ടോ മാറ്റം വരുന്ന കാര്യമല്ല. ഇംഗ്ലീഷുകാരോട് സംസാരിക്കുമ്പോള്‍ അവരുടെ ഭാവപ്രതികരണങ്ങള്‍ മനസിലാക്കി അതേപോലെ പ്രതികരിക്കുക മാത്രമാണ് പോംവഴിയെന്നും ഇവര്‍ പറയുന്നു.

ബ്രിട്ടീഷുകാരാണ് ഇന്ത്യന്‍ ഇംഗ്ലീഷില്‍' ഏറ്റവുമധികം കഷ്ടപ്പെടുന്നത്. സംസാരിക്കുന്നത് ഇന്ത്യക്കാരനാണെന്നറിയാതെ, എത്ര ഫണ്ണിയായാണ് നിങ്ങള്‍ സംസാരിക്കുന്നതെന്ന്' പല സായിപ്പന്മാരും ചോദിക്കാറുണ്ടത്രേ.

ഇന്ത്യക്കാര്‍ സംസാരിക്കുന്ന ഇംഗ്ലീഷിന് ഇന്ത്യയിലെ പ്രാദേശികഭാഷകളുടെ ചുവയുണ്ട്. അയാത് മലയാളി സംസാരിക്കുമ്പോള്‍ മലയാളവും, ഉത്തരേന്ത്യക്കാര്‍ സംസാരിക്കുമ്പോള്‍ ഹിന്ദിയും ചുവയ്ക്കുന്ന ഇംഗ്ലീഷ്.

വാക്കുകളുടെ ഉച്ചാരണം, വ്യാകരണം, വാക്കുകളുടെ പരിമിതി എന്നിവയാണ് ഇന്ത്യന്‍ ഇംഗ്ലീഷിന്റെ പ്രശ്‌നങ്ങള്‍. ഇന്ത്യന്‍ കോള്‍ സെന്ററുകളിലെ ജീവനക്കാരുടെ മറ്റൊരു പ്രശ്‌നം അമിത വേഗതയില്‍ സംസാരിക്കുന്നു എന്നതാണ്.

ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യക്കാരുടെ സംസാരരീതി അരോചകമായിത്തോന്നുന്ന പ്രശ്‌നമുണ്ടത്രേ. മനസറിഞ്ഞു ചെയ്യുന്നതല്ലെങ്കിലും സംസാരത്തില്‍ ആദരവ് കാത്തുസൂക്ഷിക്കാന്‍ ഇന്ത്യക്കാരനറിയില്ല. അത് സായിപ്പിന് അവഹേളനമായാണ് അനുഭവപ്പെടുന്നത്.

സംസാരത്തിന്റെ ലയവും താളവും ബ്രിട്ടീഷുകാര്‍ക്ക് പ്രശ്‌നമാണ്.
ഓരോ വാചകവും നിര്‍ത്തിനിര്‍ത്തി പറയുക, ചില വാക്കുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുക, ഇംഗ്ലീഷ് സിനിമകള്‍ കണ്ട് പ്രതികരണങ്ങളും ഭാവങ്ങളും മനസിലാക്കുക, ശബ്ദം ഉയര്‍ത്താതെ സംസാരിക്കുക, വോയ്‌സ് മോഡുലേഷന്‍ ശ്രദ്ധിക്കുക എന്നിവയാണ് പുസ്തകത്തില്‍ നിര്‍ദ്ദേശിക്കുന്ന പാഠങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X