കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ തട്ടിപ്പ്: നടന്‍ വിജയകുമാര്‍ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

Vijayakumar
ആലുവ: അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും വിസ ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി തിരുവനന്തപുരം, എറണാകുളം സ്വദേശികളെ വഞ്ചിച്ച കേസില്‍ സിനിമാ നടന്‍ വിജയകുമാര്‍ അറസ്റ്റിലായി. ആലുവ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ വിജയകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു.

സബ്ജയിലിലേക്കയച്ച വിജയകുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആലുവ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഓട്ടോെ്രെഡവര്‍ ലൂക്കാസ് ഡിക്രൂസ, വടുതല സ്വദേശി മുരളി എന്നിവര്‍ നല്‍കിയ കേസില്‍ കളമശ്ശേരി പോലീസാണ് വിജയകുമാറിനെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

ലൂക്കാസില്‍നിന്ന് 4.19 ലക്ഷവും മുരളീധരനില്‍നിന്ന് 3.5 ലക്ഷവുമാണ് വിസക്കായി വിജയകുമാര്‍ വാങ്ങിയത്. വിസ നല്‍കാതായതിനെ തുടര്‍ന്ന് രണ്ടുപേരും ബഹളം വച്ചതോടെ ഇരുവര്‍ക്കും വിജയകുമാര്‍ അത്രയും തുകയുടെ ചെക്കു നല്‍കി.

ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്നാണ് ഇരുവരും കളമശ്ശേരി സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വിദേശത്തേക്കുള്ള വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങുകയും പിന്നീട് ചെക്കുകൊടുത്ത് തട്ടിപ്പു നടത്തുകയും ചെയ്തതിന് വിജയകുമാര്‍ ഇതിനുമുമ്പും പിടിയിലായിട്ടുണ്ട്.

വിദേശത്തേക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ പോകുന്ന സംഘത്തോടൊപ്പം വിദേശത്തേക്കു കൊണ്ടുപോയി സുരക്ഷിത സ്ഥലത്തെത്തിക്കാമെന്ന് ഉറപ്പുനല്‍കിയാണ് വിജയകുമാര്‍ ഇത്തരം തട്ടിപ്പുനടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

2009 ഫിബ്രവരി 10ന് സൗത്ത് കളമശ്ശേരിയില്‍ വച്ച് വ്യാപാരിയെ മുളകുപൊടി എറിഞ്ഞ് പണം തട്ടിയകേസില്‍ മുഖ്യപ്രതിയായിരുന്നു വിജയകുമാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X