കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡി മരണം:മൂന്നാംമുറയുടെ ചുരുളഴിയ്ക്കുന്ന മൊഴി

  • By Lakshmi
Google Oneindia Malayalam News

പാലക്കാട്: ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത് മരണമടഞ്ഞത് ഷീലയുടെ പുത്തൂരിലെ വീട്ടിലേക്ക് കാറില്‍ തെളിവെടുപ്പിന് കൊണ്ടുവരുമ്പോഴാണെന്ന് കൂട്ടുപ്രതിയായ മണികണ്ഠന്‍ ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.

മലമ്പുഴയിലെ ക്രൂരമായ മര്‍ദനത്തിനുശേഷം പുത്തൂരിലേക്ക് കാറില്‍ കൊണ്ടുവരുമ്പോള്‍ സമ്പത്ത് പോലീസുകാരോട് വെള്ളം ചോദിച്ചിരുന്നു. 'അവന്‌വെള്ളം കൊടുക്കേണ്ട ചോരകുടിക്കാന്‍ കൊടുക്കാം' എന്ന് പോലീസുകാര്‍ പറഞ്ഞെന്നും മണികണ്ഠന്റെ മൊഴിയിലുണ്ട്.

തന്നെയും സമ്പത്തിനെയും ഉപദ്രവിച്ച പോലീസുകാരെ തനിക്ക് കണ്ടാല്‍ തിരിച്ചറിയാമെന്നും മണികണ്ഠന്‍ മൊഴി നല്‍കി. സമ്പത്തിന്റെ കസ്‌റ്റഡിമരണത്തില്‍ എസ്‌.പി. വിജയ്‌ സാഖറേ, ഡിവൈ.എസ്‌.പി: സി.കെ. രാമചന്ദ്രന്‍ എന്നിവരടക്കമുള്ള ഉന്നതോദ്യോഗസ്‌ഥരുടെ പങ്കു വെളിപ്പെടുത്തുന്നതാണ് കൂട്ടുപ്രതികളുടെ മൊഴി. മൊഴി മാറ്റാനും രേഖകള്‍ തിരുത്താനും ഡിവൈ.എസ്‌.പി. ആവശ്യപ്പെട്ടെന്നും ഇവര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ പറഞ്ഞു.

29ന് രാത്രിയായിരുന്നു സമ്പത്തിന്റെ മരണം. പിറ്റേന്ന് രാവിലെ പാലക്കാട് കോടതിയില്‍ മണികണ്ഠനെയും മറ്റൊരു കൂട്ടുപ്രതിയായ കനകരാജിനെയും ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ 'ഒന്നും മിണ്ടിപ്പോകരുത്, മലമ്പുഴയിലേത് ഓര്‍മയുണ്ടല്ലോ' എന്നുപറഞ്ഞ് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്. അതുകാരണമാണ് അന്ന് മജിസ്‌ട്രേറ്റിനുമുന്നില്‍ സമ്പത്തിന്റെ കാര്യം താന്‍ പറയാതിരുന്നതെന്നും മണികണ്ഠന്‍ പറഞ്ഞു.

29ാം തീയതി സന്ധ്യയ്ക്കാണ് ഷീലവധക്കേസിലെ പ്രതികളായ തങ്ങളെ മലമ്പുഴയിലെ കോട്ടേജിലേക്ക് കൊണ്ടുവന്നതെന്ന് മണികണ്ഠന്‍ പറയുന്നു. ലാത്തികൊണ്ടടിക്കുകയും കൈമുട്ടുകൊണ്ടു കുത്തുകയും കിഡ്‌നിയുടെ ഭാഗത്ത് ചവിട്ടുകയും ചെയ്തു.

പിന്നീട് നിലത്ത് കമിഴ്ത്തിക്കിടത്തി സിമന്റ്കട്ട, ചെങ്കല്ല് എന്നിവകൊണ്ട് പലപ്രാവശ്യം കുത്തി. രാത്രിയില്‍ 9ന് ഒരു ഫോണ്‍ വന്നതോടെ കനകരാജിനെ അവിടെനിന്ന് മാറ്റി. 'കനകരാജിനെ കൊണ്ടുപോയശേഷം സമ്പത്തിന്റെയും എന്റെയും കണ്ണില്‍ പച്ചമുളക് പൊട്ടിച്ചുതേച്ചു.

എന്നിട്ട് കണ്ണുതുറക്കാന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് കണ്ണുതുറക്കാന്‍ പറ്റിയില്ല. ആസമയത്ത് പോലീസുകാര്‍ ഞങ്ങളെ മാറിമാറി വടി, ലാത്തി എന്നിവകൊണ്ടും കൈകൊണ്ടും തല്ലുകയും ചവിട്ടുകയും ചെയ്തു. അപ്പോഴും സമ്പത്ത് വെള്ളം ചോദിച്ചിരുന്നു. അവര്‍ കൊടുത്തില്ല- മലമ്പുഴയിലെ മര്‍ദനത്തെക്കുറിച്ച് മണികണ്ഠന്റെ മൊഴി ഇങ്ങനെയാണ്.

ഷീലയുടെ വീട്ടിലേയ്ക്ക് പോകും വഴി വണ്ടിയില്‍ നിന്നും വെള്ളം ചോദിച്ച സമ്പത്തിന് മരിച്ചു കഴിഞ്ഞാണ് വെള്ളം വായിലൊഴിച്ച് കൊടുത്തതെന്നും അത് തിരിച്ചൊഴുകിയപ്പോഴാണ് സമ്പത്ത് മരിച്ചെന്ന് ഉറപ്പായതെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X