ജോസഫിന്റെ കൈപ്രയോഗം ക്ഷമിച്ചത് തെറ്റ്: പിണറായി

എല്‍ഡിഎഫില്‍ നിന്നു വിട്ടുപോകാന്‍ ഇതുവരെ കൃത്യമായ ഒരു കാര്യവും കണ്ടെത്തിപ്പറയാന്‍ കഴിയാത്ത ജോസഫിന് വേണമെങ്കില്‍ ഇത് ഒരു കുറ്റമായി പറയാമെന്നും പിണറായി പറഞ്ഞു.
കൈപ്രയോഗത്തിനെതിരെയും അഴിമതിക്കെതിരെയും പ്രക്ഷോഭം നടത്തുകയും ജോസഫിന്റെ മന്ത്രിപദം വരെ തെറിപ്പിയ്ക്കുകയും ചെയ്ത കോണ്‍ഗ്രസിനും മറ്റ് ഘടകകക്ഷികള്‍ക്കും ഒരിക്കലും ജോസഫിനെ ഉള്‍ക്കൊള്ളാനാകില്ല.
ജോസഫ് എല്‍ഡിഎഫ് വിടാനായി കത്തോലിക്കാ സഭയും കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും സമ്മര്‍ദ്ദം ചെലുത്തിയെന്നു വിശ്വസിക്കുന്നില്ല. എന്നാല്‍ എല്‍ഡിഎഫ് വിരുദ്ധരായ ചില പുരോഹിതന്മാര്‍ ഇതിനായി ശ്രമിച്ചിട്ടുണ്ടെന്നറിയാം.
ജോസഫിന്റെ മനം മാറ്റത്തില്‍ മതം ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് തള്ളിപ്പറയാന്‍ സഭ തയ്യാറാകണം. ജോസഫിന്റെ വേര്‍പെടല്‍ അവിശുദ്ധമായ ചില ഏര്‍പ്പാടുകള്‍ക്കും വേണ്ടിയാണ്- പിണറായി കുറ്റപ്പെടുത്തി.












Click it and Unblock the Notifications