കേരള പ്രവേശന പരീക്ഷാഫലം തിങ്കളാഴ്ച
കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പരീക്ഷാ ഫലം അറിയാന്‍ താഴെയുള്ള ലിങ്കുകളില്‍ ക്ലിക് ചെയ്യുക
തിരുവനന്തപുരം: കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം മെയ് 17ന് തിങ്കളാഴ്ച പ്രഖ്യാപിയ്ക്കും. നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേയാണ് ഫലപ്രഖ്യാപനം. നേരത്തേ 18ന് ഫലപ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു അറിയിപ്പ്.
തിങ്കളാഴ്ച രാവിലെ 10.30ന് മന്ത്രി എം.എ. ബേബിയാണ് സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേംബറില്‍ ഫലം പ്രഖ്യാപിച്ചു.
ബിഎസ്എന്‍എലിന്റെ തിരഞ്ഞെടുത്ത നമ്പറുകളിലേയ്ക്ക്് വിളിച്ചാല്‍ ഫലം ലഭ്യമാകും. കേരളത്തില്‍ എവിടെനിന്നും 155300 എന്ന നമ്പറിലേയ്ക്ക് പരീക്ഷാഫലം അറിയാന്‍ വിളിയ്ക്കാം. ഇന്ത്യയില്‍ മറ്റുസ്ഥലങ്ങളില്‍ നിന്നും 0471-2115054, 2115098, 2335523 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ ഫലം ലഭ്യമാകും.
ഇതുകൂടാതെ അപേക്ഷാ ഫോമുകളില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് ഈ നമ്പറുകളിലേയ്ക്ക് ഫലം എസ്എംഎസായും ലഭിയ്ക്കും. ഈ സേവനം സൗജന്യമായിരിക്കും.
ഫലം എസ്എംഎസായി ലഭിക്കാനായി ഏത് മൊബൈലില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം. KEAMroll number എന്ന ഫോര്‍മാറ്റില്‍ 537252 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചാല്‍ മതിയാകും. ഇതിന് നിശ്ചിത തുക ഈടാക്കുന്നതായിരിക്കും.












Click it and Unblock the Notifications