Get Updates
Get notified of breaking news, exclusive insights, and must-see stories!

കിനാലൂര്‍: ഹിതപരിശോധന നടത്താമെന്ന് ഐസക്

Thomas Isaac
കോഴിക്കോട്: ജില്ലയിലെ വട്ടോളി മുതല്‍ കിനാലൂര്‍ വരെ നാലുവരിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഹിതപരിശോധനയ്ക്ക് തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്.

റോഡിനിരുവശവും താമസിക്കുന്ന 75 ശതമാനം ആളുകള്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായാല്‍ സമരം അവസാനിപ്പിക്കണം. ഇതിന് തയ്യാറാണോ എന്ന് പ്രതിപക്ഷ നേതാവും ജമാ അത്തെ ഇസ്ലാമിയും വ്യക്തമാക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.

കിനാലൂരില്‍ കര്‍ഷകര്‍ക്ക് വിട്ടുകൊടുത്ത ശേഷമുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. കിനാലൂര്‍ പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് പദവിക്ക് നിരക്കാത്തതാണ്.

കിനാലൂരിലേക്ക് നാലുവരി പാത വേണമെന്ന്് ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ ആദ്യം ഒപ്പിട്ടവരില്‍ ഒരാളാണ് മുല്ലപ്പള്ളി. പിന്നീട് ഇപ്പോള്‍ ഈ വിഷയത്തില്‍ എതിര്‍ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും ഐസക് പറഞ്ഞു.

സംസ്ഥാനത്തേക്ക് വ്യവസായം വരണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ പരിസ്ഥിതിക്കും തൊഴില്‍ നിയമത്തിനും തടസ്സം നില്‍ക്കുന്ന പദ്ധതികള്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നയം. മറ്റു സംസ്ഥാനങ്ങള്‍ പോലെയല്ല. ഇവിടെ വ്യക്തമായ നിയമം നിലവിലുണ്ട്.

കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്തുശാല സര്‍ക്കാര്‍ ഏറ്റെടുക്കും. പകരും കൂടുതല്‍ സൗകര്യമുള്ള പുതിയ നെയ്ത്തുശാല ആരംഭിക്കുമെന്നും ഐസക് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+