കൊച്ചി: രാജ്യത്തെ സ്വര്‍ണവിലയില്‍ സര്‍വകാല റെക്കാര്‍ഡ്. പവന് 320 രൂപ കൂടി 13,840 രൂപയായി. ഒരു ഗ്രാമിന് 1730 രൂപയാണ് വില. രാജ്യത്ത് ആദ്യമായാണ് സ്വര്‍ണവില പവന് 13,840ല്‍ എത്തുന്നത്. രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇതിന് പുറമെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും സ്വര്‍ണ വില കുതിച്ചുയരാന്‍ ഇടയാക്കി. യൂറോപ്യന്‍ യൂണിയന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഇന്നലെ ഔണ്‍സിന് 1200 ഡോളറില്‍ എത്തിയിരുന്നു.
അതേ സമയം മഞ്ഞലോഹത്തിന്റെ വില വര്‍ധിച്ചതൊന്നും അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാനെത്തിയവരെ പിന്നോട്ടടിച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ അത്രതന്നെ തിരക്ക് കടകളില്‍ അനുഭവപ്പെട്ടതായി വന്‍കിട ജ്വല്ലറി ഉടമകള്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ എട്ടുമണിക്ക് കച്ചവടം തുടങ്ങിയ സ്വര്‍ണക്കടകള്‍ രാത്രി ഏറെ വൈകിയാണ് അടച്ചത്. സ്വര്‍ണാഭരണങ്ങള്‍ക്കു പുറമേ നാണയങ്ങള്‍ വാങ്ങാനും ധാരാളം പേര്‍ എത്തി.