Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയത്രിതീയ: മുംബൈയില്‍ 60,000 വിവാഹങ്ങള്‍

Marriage
മുംബൈ: അക്ഷയത്രിതീയ ദിവസമായ ഞായറാഴ്ച മുംബൈ നടന്നത് 60,000 കല്യാണങ്ങള്‍. നഗരത്തിലെ മുക്കിലും മൂലയിലും വിവാഹങ്ങളായിരുന്നു.

പലര്‍ക്കും ഏറെ ബുദ്ധിമുട്ടിയാണ് വിവാഹസല്‍ക്കാരങ്ങള്‍ നടത്താന്‍ വേദികള്‍ പോലുംകിട്ടിയത്. അക്ഷയത്രിതീയ ദിവസം ശുഭകരമാണെന്നാണ് ഹിന്ദു വിശ്വാസം, ഇതുതന്നെയാണ് ഈ ദിവസം തന്നെ വിവാഹങ്ങള്‍ നടത്താന്‍ എല്ലാവരെയും പ്രേരിപ്പിച്ചതും.

ഹിന്ദു കലണ്ടര്‍പ്രകാരം വിവാഹത്തിന് അനുയോജ്യമല്ലാത്ത അധിക മാസ(ബ്ലൂ മൂണ്‍ എന്നുവിളക്കപ്പെടുന്ന പ്രതിഭാസം) എന്നറിയപ്പെടുന്ന ഒന്നരമാസത്തിനിടെയാണ് ഇപ്രാവശ്യം അക്ഷയതൃതീയ നാള്‍ വന്നത്. അതുകൊണ്ടുതന്നെയാണ് ഈ ദിവസം ഇത്രയേറെ വിവാഹങ്ങള്‍ തീരുമാനിയ്ക്കപ്പെട്ടതും.

മാത്രവുമല്ല മാര്‍ച്ച് മാസം മുതല്‍ വിവാഹങ്ങള്‍ക്ക് പറ്റിയ ശുഭമുഹൂര്‍ത്തം കുറവുമാണ്. എല്ലാം കൂടി അക്ഷയതൃതീയയെ വിവാഹദിവസമാക്കിമാറ്റിയെന്ന് ചുരുക്കം.

ഇതുപ്രമാണിച്ച് മുംബൈയിലെ കേറ്ററിങ് യൂണിറ്റുകള്‍ക്കെല്ലാം ഞായറാഴ്ച ചാകരയായിരുന്നു. ചിലര്‍ ഒറ്റയടിക്ക് മൂന്നും നാലും കല്യാണങ്ങള്‍ക്കാണ് ഭക്ഷണമെത്തിച്ചത്. ഹോട്ടലുകളും അങ്ങനെതന്നെ, ചിലയിടത്തെല്ലാം ഒറ്റയടിക്ക് 7വിവാഹങ്ങള്‍വരെയാണ് നടന്നത്.

വൈശാഖമാസത്തിലെ വെളുത്ത പക്ഷത്തിലെ തൃതീയയാണ് അക്ഷയ ത്രിതീയ. ക്ഷയിക്കാത്തത് എന്നാണ് അക്ഷയ എന്ന വാക്കിന്റെ അര്‍ഥം. ഈ ദിവസം സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം ഇരട്ടിക്കും എന്നാണു വിശ്വാസം.

ദാനധര്‍മങ്ങള്‍ നടത്തുന്നതിനും ഏറ്റവും ഉചിതമായ ദിവസമാണ് അക്ഷയ തൃതീയ ദിവസമെന്നും വിശ്വസിക്കുന്നവരുണ്ട്. ഐശ്വര്യദേവതയുടെ കടാക്ഷം കൊണ്ട് ഈ ദിവസം വാങ്ങിയ വസ്തു ഒരിക്കലും ക്ഷയിക്കില്ലെന്നും അതു ദിവസം തോറും ഏറിവരുമെന്നും വിശ്വസിക്കപ്പെടുന്നു.

ജീവിതത്തിലും വ്യക്തിത്വത്തിലും ഒരു നല്ല പരിവര്‍ത്തനം ആഗ്രഹിക്കുന്ന ആര്‍ക്കും അതിനു തുടക്കം കുറിക്കാവുന്ന ദിവസമാണ് അക്ഷയത്രിതീയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+