ദന്തെവാഡയില്‍ വീണ്ടും മാവോ ആക്രമണം; ഒട്ടേറെ മരണം

തിങ്കളാഴ്ച വൈകിട്ട് 4.45നാണ് അതിശക്തമായ സ്ഫോടനത്തില്‍ ബസ് തകര്‍ത്തത്. മരിച്ചവരില്‍ നാട്ടുകാരും 12 സ്പെഷ്യല്‍ ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.
ദന്തെവാഡയില്‍ നിന്ന് സുഖ്മായിലേയ്ക്ക് പോകുകയായിരുന്ന ബസ് ചിങ്ങവനം വനമേഖലയില്‍ എത്തിയപ്പോള്‍ റോഡില്‍ സ്ഥാപിച്ച ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് മാവോവാദികള്‍ പൊട്ടിയ്ക്കുകയായിരുന്നു. സ്ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ബസ് മീറ്ററുകള്‍ അകലേക്ക് തെറിച്ചുപോയി. റോഡിലും പരിസരത്തും ശരീരഭാഗങ്ങള്‍ ചിതറിക്കിടന്നു
ഏപ്രില്‍ ആറിന് ദന്തെവാഡയില്‍ മാവോവാദികള്‍ 76 സിആര്‍പിഎഫ് ജവാന്‍മാരെ കൂട്ടകൊലചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications