നൂലുകെട്ടിനിടെ തേങ്ങവീണ് കുഞ്ഞ് മരിച്ചു
വിഴിഞ്ഞം: നൂലുകെട്ട് ചടങ്ങിനിടെ തലയില്‍ തേങ്ങ വീണ് പെണ്‍കുഞ്ഞ് മരിച്ചു. 41ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
കാഞ്ഞിരംകുളം നെല്ലിമൂട് വെണ്‍കുളം ക്രിസ്റ്റി ഭവനില്‍ സ്റ്റാലിന്‍ രവി-ഷീജ ദമ്പതിമാരുടെ ഏകമകള്‍ ഗൌരിനന്ദയാണു മരിച്ചത്.
ഞായറാഴ്ച രാവിലെ നൂല്‌കെട്ടു ചടങ്ങിനായി വീട്ടുമുറ്റത്ത് ഒരുക്കിയ വേദിയില്‍ അമ്മയുടെ മടിയില്‍ കുഞ്ഞിനെ കിടത്തിയപ്പോഴാണു തൊട്ടടുത്തെ തെങ്ങില്‍ നിന്നു കുഞ്ഞിന്റെ തലയിലേക്ക് ഉണങ്ങിയ തേങ്ങ വീണത്.
ഉടന്‍ നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ കുഞ്ഞ് മരിച്ചു. ഓട്ടോ തൊഴിലാളിയായ രവിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരുകയാണ്.












Click it and Unblock the Notifications