കോണ്‍ - മാണി ചര്‍ച്ച പരാജയപ്പെട്ടു
കൊച്ചി: കേരള കോണ്‍ഗ്രസ് മാണി-ജോസഫ് ലയനം സംബന്ധിച്ച് കോണ്‍ഗ്രസ്-മാണി ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു. ഇരുകൂട്ടരും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
ലയനം സംബന്ധിച്ച് മുന്‍കൂട്ടി യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ ലയനം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന് മാണി വ്യക്തമാക്കി.അതിനാല്‍ മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. ഇതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. അതേ സമയം ഇരുകക്ഷികളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇനി മുതല്‍ മാധ്യമങ്ങളില്‍ പരസ്യ ചര്‍ച്ച നടത്തില്ല.
ചൊവ്വാഴ്ച നടത്താനിരിക്കുന്ന വഞ്ചനാ ദിനം ഉള്‍പ്പെടെ യു.ഡി.എഫ് എടുത്തിട്ടുള്ള തീരുമാനങ്ങളില്‍ ഇരുകൂട്ടരും പഴയപോലെ സഹകരിച്ച് പ്രവര്‍ത്തിക്കും. ഘടകകക്ഷികളുമായി ആലോചിച്ച് യുഡിഎഫ് യോഗം ഈ മാസം തന്നെ ചേരും.












Click it and Unblock the Notifications