തുരന്തോയില്‍ ഭക്ഷ്യവിഷബാധ; 20 പേര്‍ ആശുപത്രിയില്‍
കോഴിക്കോട്: നിസ്സാമുദ്ദീന്‍-കൊച്ചി തുരന്തോ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. വിഷബാധയേറ്റ 20 യാത്രക്കാരെ കോഴിക്കോട്ട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ബ്രഡും ഓംലെറ്റും ബട്ടറും കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റതെന്ന് സൂചനയുണ്ട്. അവശത അനുഭവിക്കുന്ന യാത്രക്കാര്‍ ട്രെയിനില്‍ വൈദ്യസഹായം തേടിയെങ്കിലും അധികൃതര്‍ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് തീവണ്ടി കോഴിക്കോട്ട് ഏറെ നേരം നിര്‍ത്തിയിട്ടു. കോഴിക്കോട് റെയില്‍വേ സൂപ്രണ്ടിനെ ഡിവൈഎഫ്ഐക്കാര്‍ ഉപരോധിയ്ക്കുകയും ചെയ്തു. തീവണ്ടിയില്‍ വിദഗ്‌ധ മെഡിക്കല്‍ സംഘത്തെ ഏര്‍പ്പാടാക്കിയതിന് ശേഷമാണ് യാത്രക്കാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധം അവസാനിപ്പിച്ചത്.












Click it and Unblock the Notifications