വിലാപയാത്രക്കിടെ തൂക്കുപാലം തകര്‍ന്നു; 2 മരണം
കാസര്‍കോട്: പാണത്തൂരില്‍ മൃതദേഹവുമായി വിലാപയാത്ര കടന്നുപോകുന്നതിനിടെ തൂക്കുപാലം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. വടക്കേല്‍ തോമസിന്റെ മകള്‍ ഐശ്വര്യ തോമസ് (അഞ്ച്), ഭീമനടി കുന്നങ്കൈ സ്വദേശി ജിനു വര്‍ഗീസ്( 18) എന്നിവരാണ് മരിച്ചത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. കുന്നത്തുപൊതിയില്‍ കെടി ചാക്കോ എന്നയാളുടെ മൃതദേഹ സംസ്‌കാരത്തിന് പാണത്തൂര്‍ സെന്റ് മേരീസ് പള്ളിയിലേയ്ക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിലാപയാത്ര ചിറങ്കടവില്‍ പരിത്രങ്കയം തൂക്കുപാലത്തിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു. ആദ്യം പാലത്തില്‍ കയറിയ അമ്പതോളം പേരാണ് വെള്ളത്തില്‍വീണത്.












Click it and Unblock the Notifications