കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ചാല്‍ ബുഷ് ഒരു അറുബോറന്‍: ഭാര്യ

  • By Lakshmi
Google Oneindia Malayalam News

Laura And Bush
വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് മദ്യപിച്ചു പൂസായാല്‍ പിന്നെ അറു ബോറനാണെന്ന് ഭാര്യ ലോറ ബുഷ്. ലേഡീസ് ഹോം ജേര്‍ണല്‍ എന്ന മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ലോറ ഭര്‍ത്താവിന്റെ മദ്യപാനത്തെ പറഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് ലാറ ബുഷുന്റെ മദ്യപാനത്തെക്കുറിച്ച് പുറത്ത് സംസാരിക്കുന്നത്.

താന്‍ ഒരിക്കലും ഒരു മദ്യപാനി അല്ല എന്ന് ബുഷ് പലതവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഭര്‍ത്താവിന്റെ മദ്യപാന ആസക്തി തന്നെ നിരാശയിലാഴ്ത്തിയെന്നാണ് ലോറയുടെ വെളിപ്പെടുത്തല്‍. അതേസമയം, താന്‍ ഒരിക്കലും മദ്യപാനം നിര്‍ത്തണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിട്ടില്ല എന്നും ലോറ പറയുന്നുണ്ട്.

ബുഷ് ഡിന്നറിനൊപ്പം ബിയറും അതിനുശേഷം ബി ആന്‍ഡ് ബി എന്നറിയപ്പെടുന്ന ബ്രാന്‍ഡിയും ബെനഡക്റ്റിന്‍ മദ്യവും ചേര്‍ന്ന മിശ്രിതവും അകത്താക്കാറുണ്ടത്രേ.

ആവശ്യത്തിലധികം കഴിച്ചാല്‍ പിന്നെ അദ്ദേഹം ബോറനായി മാറും. എന്നാല്‍, ബുഷ് എപ്പോഴും ഈ കോക്ടെയില്‍ കഴിയ്ക്കാറില്ലെന്നും സാധാരണയായി ബിയര്‍ മാത്രമേ കഴിക്കാറുള്ളൂ എന്നും ലോറ പറഞ്ഞിട്ടുണ്ടത്രേ.

മറ്റുള്ളവരുടെ ഭര്‍ത്താക്കന്‍മാര്‍ പാര്‍ട്ടികളില്‍ കുടിച്ച് കൂത്താടുന്നത് രസകരമാണെന്ന് തോന്നിയേക്കാം. എന്നാല്‍, എനിക്ക് അങ്ങനെ തോന്നാറില്ല. ബുഷ് മദ്യപിക്കുമെങ്കിലും തനിക്ക് അതില്‍ നിരാശയുണ്ടെങ്കിലും ഇതിന്റെ പേരില്‍ തങ്ങള്‍ വേര്‍പിരിയാനൊന്നും പോകുന്നില്ല എന്നും ലോറ വ്യക്തമാക്കുന്നു.

ബുഷിനെ താന്‍ പിരിയില്ല എന്നും ബുഷ് തന്നെ പിരിയാന്‍ അനുവദിക്കില്ല എന്നും ലോറ പറയുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് 1976 ല്‍ ബുഷ് അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, പ്രസിഡന്റായിരിക്കുന്ന സമയത്ത് ബുഷ് മദ്യപാനശീലം പാടേ ഉപേക്ഷിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X