കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷയത്രിതീയ; രാജ്യത്ത് വിറ്റത് 48 ടണ്‍സ്വര്‍ണം

  • By Super
Google Oneindia Malayalam News

Gold
കൊച്ചി: വില അടിയ്ക്കടി വര്‍ധിച്ചിട്ടും ഇന്ത്യക്കാരുടെ സ്വര്‍ണക്കമ്പത്തിന് കുറവുണ്ടായിട്ടില്ലെന്ന് അക്ഷയ ത്രിതീയ ദിവസത്തെ സ്വര്‍ണവില്‍പന വ്യക്തമാക്കുന്നു.

അക്ഷയതൃതീയ ദിനത്തില്‍ രാജ്യത്ത് ഏതാണ്ട് 48 ടണ്‍ സ്വര്‍ണം വിറ്റുപോയിട്ടുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക്. ഇത് ഒരു ഏകദേശ കണക്കുമാത്രമാണെന്നും വിവിധ നഗരങ്ങളില്‍ നിന്ന് അന്തിമ കണക്കുകള്‍ സമാഹരിച്ചുവരുന്നതേയുള്ളൂവെന്ന് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. ശിവറാം പറഞ്ഞു.

കഴിഞ്ഞവര്‍ഷം 45 ടണ്‍ വില്പന നടത്തിയ സ്ഥാനത്ത് ഇത്തവണ അഞ്ചു ശതമാനത്തോളം വര്‍ധന രേഖപ്പെടുത്താനായി. 2009ലെ അക്ഷയത്രിതീയ ദിനത്തിലെ വിലയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇക്കുറി ഗ്രാമിന് 400 രൂപ മുതല്‍ 425 രൂപ വരെ വര്‍ധനയുണാടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വില്പനമൂല്യത്തില്‍ ഏതാണ്ട് 20 ശതമാനം വര്‍ധനയുണ്ടെന്ന് ശിവറാം പറഞ്ഞു.

ചില നഗരങ്ങളില്‍ അക്ഷയത്രിതീയ ദിവസം രാവിലെ ആറുമണിക്ക് തന്നെ സ്വര്‍ണക്കച്ചവടം നടന്നിട്ടുണ്ട്. 6.05ന് ആദ്യത്തെ കച്ചവടം നടക്കുകയും ബില്‍ നല്‍കുകയും ചെയ്തതായി വിപണിയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

പലയിടത്തും രാത്രി 11 മണിയ്ക്കുശേഷവും സ്വര്‍ണക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇത്തവണത്തെ അക്ഷയതൃതീയയില്‍ വില്പന കുറയുമെന്നായിരുന്നു ശനിയാഴ്ച വരെ പൊതുവെയുള്ള ധാരണ.

എന്നാല്‍ ജനങ്ങള്‍ക്ക് സ്വര്‍ണത്തോടുള്ള ഭ്രമത്തിലും പരമ്പരാഗതമായ വിശ്വാസത്തിലും മാറ്റം വരുത്താന്‍ വിലവര്‍ധനയ്ക്കായില്ല. അക്ഷയത്രിതീയ ദിവസം സ്വര്‍ണത്തിലുള്ള എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകളുടെ (ഇടിഎഫ്) വ്യാപാരത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി.

സ്വര്‍ണ ഇടിഎഫ് അഥവാ കടലാസ് സ്വര്‍ണമെന്നറിയപ്പെടുന്ന ഈ പദ്ധതി യഥാര്‍ത്ഥത്തില്‍ സ്വര്‍ണത്തിലുള്ള മ്യൂച്വല്‍ ഫണ്ടാണ്. ഓഹരികളെപ്പോലെ ഇത് വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. .സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗെറ്റ്‌സ് പദ്ധതിക്കാണ് അക്ഷയത്രിതീയ ദിവസം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X