വ്യോമാക്രമണം: എതിര്‍പ്പുമായി ദിഗ്‌വിജയ്
ദില്ലി: മാവോവാദികളെ നേരിടാന്‍ വ്യോമസേനയെ ഉപയോഗിക്കുന്നതിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്ത്. മാവോവാദികളെ നേരിടുന്നതിന് വ്യോമസേനയുടെ സഹായം തേടണമെന്ന് ആഭ്യന്തര മന്ത്രി ചിദംബരം ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ദിഗ് വിജയ് സിങ് തന്റെ എതിര്‍പ്പ് വ്യക്തമാക്കിയിരിക്കുന്നത്.
ഭൂപ്രദേശത്തെക്കുറിച്ച് അറിയാത്തവരാണ് വ്യോമാക്രമണം വേണമെന്ന് പറയുന്നത്. മേഖലയുടെ വികസനത്തിലൂടെ മാത്രമേ മാവോവാദികള്‍ക്കെതിരെ വിജയം നേടാന്‍ സാധിക്കൂ. തിങ്കളാഴ്ച നടന്ന ആക്രമണം സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണെന്നും സിങ് കുറ്റപ്പെടുത്തി.
എണ്ണൂറോളം ഗ്രാമങ്ങളിലെ 70,000 ആദിവാസികള്‍ വീടുപേക്ഷിച്ചു പാലയാനം ചെയ്തു.മേഖല മാവോവാദികള്‍ക്ക് കൈമാറിയ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. മാവോവാദികള്‍ക്കെതിരെയുള്ള ചിദംബരത്തിന്റെ തന്ത്രങ്ങള്‍ക്കെതിരെ ദിഗ്‌വിജയ് സിങ് നേരത്തെ രംഗത്തു വന്നിരുന്നു.












Click it and Unblock the Notifications