Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ ഇനി ഇ-വോട്ടിങ്

Come October, Gujaratis can vote online in civic polls ‎
അഹമ്മദാബാദ് : ഗുജറാത്തില്‍ വോട്ടിങും ഹൈടെക്കാവുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വഴി വോട്ടവകാശം വിനിയോഗിക്കാം. ഇന്ത്യയില്‍ ഇതാദ്യമായാണ് വോട്ടെടുപ്പിന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്നത്.

പതിവ് രീതിയില്‍ പോളിങ് ബൂത്തുകള്‍ ഏര്‍പ്പെടുത്തുന്നതിന് പുറമെയാണ് ഇന്റര്‍നെറ്റിലൂടെ വോട്ടിങിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത്. പോളിങ് ബൂത്തുകളില്‍ പോകാനും മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് വോട്ട് ചെയ്യാനും മടി കാണിയ്ക്കുന്നവരുടെ എണ്ണം ഏറി വരുന്ന സാഹചര്യത്തിലാണ് വോട്ടര്‍മാര്‍ക്ക് ഇഷ്ടമുള്ളിടത്തിരുന്ന് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം ഒരുക്കുന്നത്.

ഒക്‌ടോബറില്‍ നടക്കുന്ന അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് പുതിയ സംവിധാനം ആദ്യമായി പരീക്ഷിയ്ക്കുന്നത്. ഇതോടെ ഈ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടം നേടും. ഇതിന് ശേഷം രാജ്‌കോട്ട്, വഡോദര, സൂററ്റ്, ഭാവ്‌നഗര്‍, ജംനഗര്‍ തിരഞ്ഞെടുപ്പുകളിലും ഈ സംവിധാനം ഉപയോഗിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+