മാവോവാദികള്‍ക്കെതിരെയുള്ള തന്ത്രങ്ങള്‍ മാറ്റും?

മാവോവാദികള്‍ക്കെതിരെയുള്ള തന്ത്രങ്ങളില്‍ മാറ്റം വേണമോയെന്ന് യോഗത്തില്‍ തീരുമാനിയ്ക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം, എന്‍എസ്എയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദന്തെവാഡയില്‍ നടന്ന ആക്രമണത്തില്‍ സുരക്ഷാ സൈനികര്‍ ഉള്‍പ്പെടെ 44 പേരാണ് മരിച്ചത്. മാവോയിസ്റ്റുകളെ നേരിടാന്‍ വ്യോമസേനയുടെ സഹായം വേണമെന്ന തന്റെ ആവശ്യത്തിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് ചിദംബരം വ്യക്തമാക്കിയിരുന്നു.
പ്രശ്‌നബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇക്കാര്യം ശക്തമായി ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതടക്കമുള്ള കാര്യങ്ങള്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ചയ്ക്കു വരും.












Click it and Unblock the Notifications