1000 കിലോ തിരുപ്പതി സ്വര്‍ണം എസ്ബിഐയിലേക്ക്

നിലവില്‍ പല ബാങ്കുകളിലായി 1750 കിലോ സ്വര്‍ണം തിരുമല ദേവസ്വം നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഒറ്റയടിയ്ക്ക് ഇത്രയും ഭീമമായ നിക്ഷേപം ഇതാദ്യമായാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഇടപാടാണിതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
നിക്ഷേപിയ്ക്കുന്ന സ്വര്‍ണത്തിന് 1.6 ശതമാനമാണ് ബാങ്ക് പലിശയായി നല്‍കുക. ഇപ്പോഴിത് 0.75 ശതമാനമാണ്. പലിശ സ്വര്‍ണമായി തന്നെ നല്‍കുമെന്ന പ്രത്യേകതയും ഈ നിക്ഷേപത്തിനുണ്ട്. ഈയാഴ്ച അവസാനത്തോടെ എസ്‍ബിഐ ചെയര്‍മാന്‍ ഒപി ഭട്ട് തിരുപ്പതിയില്‍ നേരിട്ടെത്തിയാണ് ഈ വന്പന്‍ നിക്ഷേപം ദേവസ്വം അധികൃതരില്‍ നിന്ന് സ്വീകരിയ്ക്കുക.












Click it and Unblock the Notifications