ആശുപത്രിയില്‍ വിജയകുമാറിന്റെ 'അഭിനയം'

ശനിയാഴ്ചയായിരുന്നു ഇയാളെ കോടതി റിമാന്റ് ചെയ്തത്. അന്ന് വൈകുന്നേരത്തോടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പിന്നീട് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിലും എത്തിച്ചു.
ഞായറാഴ്ച മുഴുവന്‍ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ വിജയകുമാറിന് കുഴപ്പമൊന്നുമിവ്വെന്നും ആശുപത്രിയില്‍ തുടരാനാകില്ലെന്നും അധികൃതര്‍ അറിയിച്ചതോടെ തിരിച്ച് ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെയെത്തിയ ഉടനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് വിജയകുമാര്‍ ആവശ്യപ്പെട്ടുവത്രേ. ഇതിനിടെ പോലീസ് വിജയകുമാറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
ഡോക്ടര്‍മാര്‍ എത്തുമ്പോഴൊക്കെ വിജയകുമാര്‍ അവശനായി തളര്‍ന്നു വീഴുന്നുണ്ടായിരുന്നു. ഛര്‍ദ്ദിക്കുകയും ചെയ്തു. നടന് ആശുപത്രിയിലെത്തിയ വിവരമറിഞ്ഞ് പടമെടുക്കാനായി എത്തിയ മാധ്യമ പ്രവര്‍ത്തകരെ വിജയകുമാറും കൂടെയുണ്ടായിരുന്നവരും വിരട്ടിയോടിക്കാന്‍ ശ്രമിച്ചു.. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നടന് പോലീസിനോടും കയര്‍ത്തു.
രണ്ട് മണിക്കൂറോളം ആശുപത്രിയില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചശേഷം വിദഗ്ദ്ധ ചികിത്സയ്ക്ക് എന്ന പേരില്‍ വിജയകുമാറിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് ഇല്ലെന്ന കാരണം പറഞ്ഞാണത്രേ തൃശൂരിലേയ്ക്ക് കൊണ്ടുപോയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications