സ്ത്രീധനം കൂടുതല്‍ ചോദിച്ചു; യുവതി ജീവനൊടുക്കി
ആലപ്പുഴ: പ്രതിശ്രുത വരന്‍ കൂടുതല്‍സ്ത്രീധനം ചോദിച്ചതില്‍ മനം നൊന്ത് യുവതി ആത്മത്യചെയ്തു.
ആലപ്പുഴ അംബുജ ഭവനില്‍ രാമചന്ദ്രന്റെ മകള്‍ അശ്വതി (25) യാണ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചത്. തണ്ണീര്‍മുക്കം സ്വദേശിയായ യുവാവുമായി അഞ്ചുമാസം മുമ്പാണ് അശ്വതിയുടെ വിവാഹം ഉറപ്പിച്ചത്.
ചിങ്ങമാസത്തില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹനിശ്ചയ വേളയില്‍ പത്തുപവനും 50000 രൂപയും സ്ത്രീധനമായി നല്‍കാമെന്ന് അശ്വതിയുടെ വീട്ടുകാര്‍ വാക്കു നല്‍കിയിരുന്നു.
വരന്റെ ബന്ധുക്കള്‍ ഇത് സമ്മതിയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവര്‍ കൂടുതല്‍ തുക നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രേ.












Click it and Unblock the Notifications