പുനപ്രവേശനം: മുരളീധരന്‍ ദില്ലിയ്ക്ക്

മൊഹ്‌സിന കിദ്വായി അടക്കമുള്ള നേതാക്കളുമായി മുരളീധരന്‍ ചര്‍ച്ച നടത്തും. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് തന്റെ കോണ്‍ഗ്രസ് പ്രവേശനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഹൈക്കമാന്റിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഇനി അവിടുന്നാണ് തീരുമാനം ഉണ്ടാവേണ്ടത്.
തിരിച്ചെടുക്കാതിരിയ്ക്കാന്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ക്ക് ഇപ്പോള്‍ ബലമില്ലാതായിരിയ്ക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഗ്രൂപ്പ് വഴക്കുമൂലം സംഘടനാ തിരഞ്ഞെടുപ്പ് പോലും നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications