വനിതാ മോഷ്ടാവ് തടവുചാടി,5പേര്‍ക്ക് സസ്‌പെന്‍ഷന്‍
പെരുമ്പാവൂര്‍: മോഷണക്കേസില്‍ അറസ്റ്റിലായ സ്ത്രീ ലോക്കപ്പില്‍ നിന്നും ചാടിപ്പോയി. സംഭവത്തില്‍ എഎസ്‌ഐ ഉള്‍പ്പെടെ 5പേരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
കുറുപ്പംപടി സ്റ്റേഷനിലാണ് സംഭവം നടന്നത്. എഎസ്‌ഐ പോള്‍, വനിതാ കോണ്‍സ്റ്റബിള്‍ സാനിമോള്‍, കോണ്‍സ്റ്റബിള്‍മാരായ സക്കീര്‍ ഹുസൈന്‍, എല്‍ഡണ്‍, ജോസഫ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
ഓട്ടോയാത്രക്കിടെ കൂടെ യാത്രചെയ്തിരുന്ന കുട്ടിയുടെ മാല മോഷ്ടിച്ചകേസിലാണ് മൂവാറ്റുപുള സ്വദേശി ശോഭന(36)യെ മെയ് 14ന് അറസ്റ്റുചെയ്തത്.
പിറ്റേന്ന് വെളുപ്പിന് ലോക്കപ്പിന് പുറത്തിറങ്ങിയ ശോഭനയ്ക്ക് സംസാരിക്കാനായി സസ്‌പെന്റ് ചെയ്യപ്പട്ടവരില്‍ ഒരു പൊലീസുകാരന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു.
മറ്റെന്തോ കേസില്‍ പിടികൂടിയ രണ്ട് യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ആരുമറിയാതെ ശോഭന സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഇവര്‍ പോയി ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് സംഭവം അറിയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശോഭനയെ അവരുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. മോഷ്ടിച്ച മാല ശോഭന പണയം വച്ച ബാങ്കില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന് മുമ്പും ഇവര്‍ പലകേസിലും അറസ്റ്റിലായിട്ടുണ്ടത്രേ.












Click it and Unblock the Notifications