കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍: സുരേഷ് കുമാറിനെ തലോടി വിഎസ് വീണ്ടും

  • By Lakshmi
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: ആദ്യ മൂന്നാര്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതില്‍ നിരാശയുണ്ടെന്ന് സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.

ആദ്യമൂന്നാര്‍ ദൗത്യസംഘത്തെ പൂര്‍ണ്ണമായും കൈവിട്ടിട്ടില്ലെന്ന മുന്നറിയിപ്പുകൂടിയായിരുന്നു വിഎസിന്റെ മൂന്നാര്‍ വിഷയത്തിലെ പരാമര്‍ശങ്ങള്‍.

ആദ്യ ദൗത്യസംഘം വന്‍ വിജയമായിരുന്നു. മൂന്ന് ചിമിട്ടന്‍മാരെയാണ് ഇതിന് നിയോഗിച്ചത്. മൂന്നു മാസത്തിനുള്ളില്‍ അവര്‍ക്ക് കുറ്റമറ്റ രീതിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞു. ഭൂമി ഇടപാടുകളിലും അത്തരം നിയമങ്ങളും സുരേഷ്‌കുമാറിനുള്ള അറിവ് ദൗത്യത്തെ സഹായിച്ചിരുന്നു.

അതിനാല്‍ തന്നെ സുരേഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോടതികളില്‍ നിന്നും സ്‌റ്റേ ഉണ്ടായിട്ടുമില്ല. പക്ഷേ ആ മണ്ടച്ചാര്‍ മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ വീണു. ആദ്യ സംഘത്തെ ചില പ്രത്യേക സാഹചര്യത്തില്‍ പിന്‍വലിക്കേണ്ടിവന്നു. ഇതില്‍ സര്‍ക്കാരിന് നിരാശയുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

അവര്‍ക്കു ശേഷം വന്ന ദൗത്യ സംഘത്തിന് ഇത്തരം വിഷയങ്ങളിലുള്ള അറിവില്ലായ്മ വിഷയം കോടതിയിലേക്ക് വലിച്ചിഴച്ചു. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ ആദ്യദൗത്യ സംഘത്തെ ഇനിയും വിനിയോഗിക്കുന്നതിനു കഴിയുമോ എന്ന മന്ത്രിസഭാ സബ് കമ്മിറ്റി പരിഗണിച്ചുവരികയാണ്- വഎസ് അറിയിച്ചു.

സുരേഷ്‌കുമാറിനെ സിപിഎം. എത്ര ദ്രോഹിച്ചാലും തള്ളിപ്പറയാന്‍ താന്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായി മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X