കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ പിതൃസഹോദരിക്ക് യുഎസില്‍ താമസിക്കാം

  • By Ajith Babu
Google Oneindia Malayalam News

ബോസ്റ്റണ്‍: പ്രസിഡന്റ് ബറാക് ഒബാമയുടെ പിതൃസഹോദരി സെയ്റ്റുനി ഒനിയാങോയ്ക്ക് അമേരിക്കയില്‍ താമസിക്കാന്‍ ഇമിഗ്രേഷന്‍ കോടതി അനുമതി നല്‍കി. അമേരിക്കന്‍ പൗരത്വത്തിന് ആറു വര്‍ഷത്തിനുള്ളില്‍ ഒനിയാങോയ്ക്ക് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കോടതിയുടെ അനുമതി ലഭിച്ചതോടെ ഒനിയാങോയ്ക്ക് വര്‍ക്ക് പെര്‍മിറ്റും സോഷ്യല്‍ സെക്യൂരിറ്റി നമ്പറും തിരിച്ചറിയല്‍ കാര്‍ഡും ലഭിയ്ക്കുമെന്ന് ഒനിയാങോയുടെ അഭിഭാഷകന്‍ പറഞ്ഞു.

യുഎസില്‍ താമസിയ്ക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 2002 ലാണ് ഒബാമയുടെ പിതാവിന്റെ അര്‍ധ സഹോദരിയും കെനിയന്‍ സ്വദേശിനിയുമായ സെയ്റ്റുനി ഒനിയാങോ (57) കോടതിയെ സമീപിച്ചത്.

2000 മുതല്‍ ഒനിയാങോ അമേരിയ്ക്കയിലെ ബോസ്റ്റണിലാണ് താമസം. ഇവരുടെ അപേക്ഷ ആദ്യം കോടതി നിരസിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X