പിണറായിയുടെ ഒളിയമ്പിന് വിഎസിന്റെ മറുപടി

ഒപ്പമുള്ളവരെ സംരക്ഷിയ്ക്കുന്ന മുഖ്യമന്ത്രിയല്ല വിഎസെന്ന് വിമര്‍ശനം ഉണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചില പത്രങ്ങള്‍ അങ്ങനെ എഴുതിപ്പിടിപ്പിയ്ക്കുന്നത് താന്‍ കാര്യമാക്കുന്നില്ലെന്നായിരുന്നു വിഎസിന്റെ മറുപടി. സിപിഎം സെക്രട്ടറി പിണറായി വിജയനാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ നേരത്തെ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഇതിനും മറുപടിയുണ്ടെന്ന് വിഎസ് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനത്തെപ്പറ്റിയുള്ള ചോദ്യത്തിന് അല്‍പ്പനേരം മൗനം പാലിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പൊളിറ്റിയ്ക്കല്‍ സെക്രട്ടറി നിയമനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താമസിയാതെ വരും, നിങ്ങള്‍ അന്വേഷിയ്ക്കൂ.. എന്നുപറഞ്ഞ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ചോദ്യങ്ങള്‍ക്ക് അര്‍ഹിയ്ക്കുന്ന രീതിയില്‍ മറുപടി നല്‍കുന്ന നേതാവായിരുന്നു ഇ.കെ. നായനാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ബുധനാഴ്ച രാവിലെ കണ്ണൂരില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ ടീമിന്റെ സംരക്ഷകനായിരുന്നു നായനാരെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ കമ്യൂണിസ്റ്റ് നേതാക്കന്‍മാരും പ്രവര്‍ത്തകരും മാതൃകയാക്കേണ്ട നേതാവാണ് നായനാര്‍. വിഎസിനെതിരെയുള്ള ഒളിയമ്പെന്ന നിലയിലാണ് പിണറായിയുടെ പരാമര്‍ശങ്ങളെന്ന് വ്യക്തമായിരുന്നു.












Click it and Unblock the Notifications