യുഐഡി: പത്തുവിരലും കൃഷ്ണമണിയും രേഖപ്പെടുത്തും

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയുടെ കരടു നിയമം ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കുമെന്ന് തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയുടെ ചെയര്‍മാന്‍ നന്ദന്‍ നിലേകനി അറിയിച്ചു. നൂറു കോടിയില്‍ പരം ജനങ്ങളുടെ ജീവശാസ്ത്രപരവും ജനസംഖ്യാപരവുമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട ഏജന്‍സികളുടെ സഹായം തേടാനും തീരുമാനമായി.
ജനങ്ങളുമായി ദിനംപ്രതി ബന്ധപ്പെടുന്ന ഗ്രാമനഗരവികസനം പോലുള്ള വകുപ്പുകളുടെ സഹായത്തോടെയാവും വിവര ശേഖരണ രജിസ്റ്റര്‍തയ്യാറാക്കുക. അഞ്ചു മുതല്‍ 15 വരെ വയസ്സുള്ള കുട്ടികളുടെ കൃഷ്ണമണിയും രേഖപ്പെടുത്തും.
2010 ആഗസ്തിനും 2011 ഫിബ്രവരിക്കുമിടയ്ക്ക് ആദ്യത്തെ 12 അക്കങ്ങളുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. .തുടര്‍ന്ന് 600 ദശലക്ഷം പേര്‍ക്ക് കാര്‍ഡ് നല്‍കുന്ന പ്രക്രിയകള്‍ ആരംഭിയ്ക്കും.












Click it and Unblock the Notifications