കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഐഡി: പത്തുവിരലും കൃഷ്ണമണിയും രേഖപ്പെടുത്തും

  • By Ajith Babu
Google Oneindia Malayalam News

Cabinet nod to UID rollout; 10 fingerprints, iris to prove identity
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (യുഐഡി) പദ്ധതിയുടെ ഭാഗമായി പൗരന്‍മാരുടെ പത്തു വിരലുകളുടെയും കൃഷ്ണമണിയുടെയും അടയാളങ്ങള്‍ രേഖപ്പെടുത്തും. പേര്, വയസ്സ്, ലിംഗം എന്നീ വിവരങ്ങള്‍ക്ക് പുറമെയാണിത്. മന്ത്രിസഭാ ഉപസമിതിയാണ് ഇതിന് അനുമതി നല്‍കിയത്.

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയുടെ കരടു നിയമം ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കുമെന്ന് തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയുടെ ചെയര്‍മാന്‍ നന്ദന്‍ നിലേകനി അറിയിച്ചു. നൂറു കോടിയില്‍ പരം ജനങ്ങളുടെ ജീവശാസ്ത്രപരവും ജനസംഖ്യാപരവുമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട ഏജന്‍സികളുടെ സഹായം തേടാനും തീരുമാനമായി.

ജനങ്ങളുമായി ദിനംപ്രതി ബന്ധപ്പെടുന്ന ഗ്രാമനഗരവികസനം പോലുള്ള വകുപ്പുകളുടെ സഹായത്തോടെയാവും വിവര ശേഖരണ രജിസ്റ്റര്‍തയ്യാറാക്കുക. അഞ്ചു മുതല്‍ 15 വരെ വയസ്സുള്ള കുട്ടികളുടെ കൃഷ്ണമണിയും രേഖപ്പെടുത്തും.

2010 ആഗസ്തിനും 2011 ഫിബ്രവരിക്കുമിടയ്ക്ക് ആദ്യത്തെ 12 അക്കങ്ങളുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. .തുടര്‍ന്ന് 600 ദശലക്ഷം പേര്‍ക്ക് കാര്‍ഡ് നല്‍കുന്ന പ്രക്രിയകള്‍ ആരംഭിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X