മാവോ ആക്രമണം: 4 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ലാല്‍ഗഡില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ നാലു സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്കു പരുക്കേറ്റു. പാരാമിലിറ്ററിയുടെ വാഹനത്തിനുനേരെയാണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. ഗോള്‍ത്തോര്‍ മാര്‍ക്കറ്റില്‍ പട്രോളിങ്ങിനിടെയായിരുന്നു ആക്രമണം.
അതിനിടെ മാവോവാദികള്‍ ആഹ്വാനം ചെയ്ത ബന്ദ് രണ്ടാം ദിവസത്തിലേക്കു കടന്നു. ബന്ദ് തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാള്‍ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു.












Click it and Unblock the Notifications