കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡി മരണം:സിബിഐ അന്വേഷണം ഉചിതം

  • By Ajith Babu
Google Oneindia Malayalam News

High Court
കൊച്ചി: പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവം സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വെള്ളിയാഴ്ച മറുപടി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കസ്റ്റഡി മരണം ഗൗരവതരമായ വിഷയമാണ്. കേസ് സിബിഐയ്ക്കു വിടുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിക്കാതെ പൊലീസ് അതിനു തയാറാകണം. അതാണു സര്‍ക്കാരിനു നല്ലതെന്നും കോടതി പറഞ്ഞു

സംസ്ഥാന പൊലീസില്‍ നിന്നു നീതിപൂര്‍വമായ നടപടി പ്രതീക്ഷിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കൊല്ലപ്പെട്ട സമ്പത്തിന്റെ സഹോദരന്‍ മുരുകേഷ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റ്‌സ് വി.രാംകുമാര്‍ ആണു വാദം കേട്ടത്. സമ്പത്തിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കോടതി പരിശോധിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X