കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായനാര്‍ സ്വന്തം ടീമിന്റെ സംരക്ഷകന്‍: പിണറായി

  • By Ajith Babu
Google Oneindia Malayalam News

Pinarayi Vijayan
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയലാക്കോടെയുള്ള ചോദ്യങ്ങള്‍ക്ക് അര്‍ഹിയ്ക്കുന്ന രീതിയില്‍ മറുപടി നല്‍കുന്ന നേതാവായിരുന്നു ഇകെ നായനാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നായനാരെ മാതൃകയാക്കണമെന്നും പിണറായി പറഞ്ഞു.

ചിലപ്പോള്‍ പ്രകോപനപരമായിപ്പോലും നായനാര്‍ മറുപടി പറഞ്ഞു. ഇപ്പോഴുള്ള കമ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകന്‍മാര്‍ക്കും അദ്ദേഹത്തെ മാതൃകയാക്കാവുന്നതാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ സ്വന്തം ടീമിന്റെ സംരക്ഷകനും നേതാവുമായിരുന്നു അദ്ദേഹമെന്നും പിണറായി പറഞ്ഞു.

നായനാരുടെ ആറാം ചരമവാര്‍ഷികതോതടനുബന്ധിച്ച് കണ്ണൂര്‍ പയ്യാമ്പലത്ത് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കളിതമാശയായിട്ട് ചിലപ്പോള്‍ കാര്യങ്ങളെ അവതരിപ്പിച്ചെങ്കിലും നാടിന്റെ പ്രശ്‌നങ്ങളെ അങ്ങേയറ്റം ഗൗരവമായാണ് അദ്ദേഹം കണ്ടത്. നല്ല രീതിയില്‍ പ്രശ്‌നങ്ങളെ നേരിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്, എന്താണ് പ്രശ്‌നമെന്ന് കൃത്യമായി മനസ്സിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചതിനാലാണ്.

നായനാര്‍ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെയുള്ള അക്രമണം ഇപ്പോഴും തുടരുകയാണ്. തന്റെ പ്രസ്ഥാനത്തെ കോര്‍ണര്‍ ചെയ്യാന്‍ ഒരു വ്യക്തിയേയും അനുവദിയ്ക്കില്ലെന്ന ഉറച്ച നിലപാടാണ് നായനാര്‍ക്കുണ്ടായിരുന്നത്. നായനാര്‍ സ്മാരകത്തിന് സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവാസികള്‍ പണം നല്‍കുന്നതെന്നും പിണറായി വ്യക്തമാക്കി.

കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഒരു വികസനവും നടപ്പിലാക്കരുതെന്ന നിര്‍ബന്ധബുദ്ധിയാണ് പാര്‍ട്ടി വിരുദ്ധര്‍ പുലര്‍ത്തുന്നത്. ഇടതുപക്ഷ തീവ്രവാദികളും മതമൗലിക വാദികളും വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളുമെല്ലാം ഒരു വേദിയില്‍ ഒന്നിയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കേരളത്തെ പിന്നോട്ടുവലിയ്ക്കുന്ന ഇത്തരക്കാരെ നേരിടാനുള്ള ശക്തി യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്നും പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X