കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാ അത്തെയുമായി സഹകരണം അജണ്ടയിലില്ല

  • By Ajith Babu
Google Oneindia Malayalam News

Kunjalikutty
മഞ്ചേരി: ജമാ അത്തെ ഇസ്ലാമിയുമായി സഹകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന കാര്യം പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മുസ്ലീംലീഗ് സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

നിര്‍വാഹക സമിതിയോഗത്തില്‍ ജമാഅത്തെയുമായി സഹകരിക്കുന്ന കാര്യം ഇതുവരെ ചര്‍ച്ചയ്ക്കു വന്നിട്ടില്ല. അത് ലീഗിന്റെ അജണ്ടയല്ല. ഇത്തരം അജണ്ടകള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ജമാ അത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി പി.വി.അബ്ദുള്‍ വഹാബ് എം.പി.യുടെ കോഴിക്കോട്ടെ വീട്ടില്‍ വച്ച് പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതാണ് ലീഗ്ജമാഅത്തെ സഹകരണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ക്ക് തിരിതെളിയിച്ചത്.

എന്നാല്‍, മതരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി സഹകരിക്കരുവെന്ന് എംകെ മുനീര്‍ ബുധനാഴ്ച രാവിലെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ലീഗിന്റെ മതനിരപേക്ഷ നിലപാടുകളുമായി ജമാ അത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദം ഒത്തുപോകില്ലെന്നും മുനീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X